വെറ്ററിനറി ആംബുലൻസ് സേവനം വീട്ടുപടിക്കലെത്തും -ജെ. ചിഞ്ചുറാണി
✒️നിസാം കക്കയം
കൂരാച്ചുണ്ട് : ക്ഷീരകർഷകരുടെ വീട്ടുമുറ്റത്ത് സേവനമെത്തിക്കുന്നതിനായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ഒരുക്കുമെന്ന് മൃഗസംരക്ഷണ - ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കൂരാച്ചുണ്ട് പഞ്ചായത്ത് കല്ലാനോടിൽ ബാലുശ്ശേരി ബ്ലോക്ക് ക്ഷീരസംഗമവും കല്ലാനോട് മിൽക്ക് കളക്‌ഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തിൽ 29 ബ്ലോക്ക് പഞ്ചായത്തുകളിൽ വെറ്ററിനറി ആംബുലൻസുകൾ നൽകി. എല്ലാ വെറ്ററിനറി സെൻ്ററുകളിലും ഇത്തരത്തിലുള്ള ആംബുലൻസുകൾ ഭാവിയിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. 1962 എന്ന നമ്പറിൽ കോൾസെന്ററിലേക്ക് വിളിച്ചാൽ ആംബുലൻസും ഡോക്ടറും കർഷകരുടെ വീട്ടുമുറ്റത്തെത്തും. മൃഗസംരക്ഷണസേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കലെത്തിക്കാൻ എ-ഹെൽപ്പ് പദ്ധതിക്കും തുടക്കമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.എം. സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. ജില്ലാ ക്ഷീരവിക സനവകുപ്പ് ഡയറക്ടർ സുരേഖ നായർ പദ്ധതിവിശദീകരണം നടത്തി. ബാലു ശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത മുഖ്യാതിഥിയായിരു ന്നു. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.ശശി, സ്ഥിരംസമിതി ചെയർപേഴ്സൺ എം.കെ. വനജ, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റസീന യൂസഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, ഗ്രാമപ്പഞ്ചായത്തംഗം അരുൺ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം സഹീർ മാസ്റ്റർ, ബാലുശ്ശേരി ക്ഷീരവിക സന ഓഫീസർ പി.കെ. ആബിദ എന്നിവർ സംസാരിച്ചു.

Comments
Post a Comment