ചക്കിട്ടപാറ; മുതുകാട് കടുവ സഫാരി പാർക്ക്: കൺസൽറ്റൻസി ഡിപിആറിനു നടപടി തുടങ്ങി



✒️ ജോബി മാത്യു 

ചക്കിട്ടപാറ : കോഴിക്കോട് ബയോളജിക്കൽ പാർക്കിന്റെ ഭാഗമായി മുതുകാട്ടിലെ പ്ലാൻ്റേഷൻ കാർപറേഷൻ പേരാമ്പ്ര എസ്‌റ്റേറ്റിൽ സ്‌ഥാപിക്കുന്ന കടുവ സഫാരി പാർക്കിന്റെ ഡിപിആർ തയാറാക്കൽ നടപടികൾ കൺസൽറ്റൻസി ആരംഭിച്ചു. ഡൽഹി ജെയിൻ ആൻഡ് അസോഷ്യേറ്റ്സ് ആണ് 64 ലക്ഷം രൂപയ്ക്ക് വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിന് കരാർ എടുത്തിരിക്കുന്നത്.

കൺസൽറ്റൻസി മാനേജിങ് ഡയറക്‌ടർ പങ്കജ് ജെയിനും 
സംഘവും കടുവ സഫാരി പാർക്ക് ഭൂമി സന്ദർശിച്ചു ഡിപിആർ നട പടികൾ തുടങ്ങി. പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യുട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ. ബൈജുനാഥ് ഉൾപ്പെടെയുള്ള വനപാലക സംഘവും നിർദേശങ്ങൾ നൽകി.

നിർദിഷ്ട ഭൂമിയിൽ കോണ്ടൂർ സർവേ ആരംഭിച്ചു. സൈറ്റ് വർക്കും തുടങ്ങിക്കഴിഞ്ഞു. 6 മാസ ത്തിനുള്ളിൽ ഡിപിആർ തയാറാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഉന്നത ഉദ്യോഗസ്‌ഥരും, കൺസൽറ്റൻസി പ്രതിനിധികളും പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം കലക്‌റേറ്റിൽ നടന്നു. പദ്ധതിരേഖ തയാറാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് ഉന്നത ഉദ്യോഗസ്‌ഥർ പങ്കെടുക്കുന്ന യോഗം നാളെ ചേരുമെന്ന് അധികൃതർ അറിച്ചു .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി