ചന്ദനത്തടിയുമായി ആറംഗ സംഘം പിടിയിൽ; ഫ്ലയിങ് സ്ക്വാഡും പെരുവണ്ണാമുഴി റേഞ്ച് ഫോറസ്‌റ്റ് അധികൃതരും ചേർന്നു പിടികൂടി.
ചക്കിട്ടപാറ: ജില്ലയിൽ വനം വകുപ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ മുചുകുന്ന്, കോട്ടൂർ പാവുകണ്ടി എന്നിവട ങ്ങളിൽ നിന്നും ചന്ദനത്തടിയുമായി ആറംഗ സംഘത്തെ വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡും പെരുവണ്ണാമുഴി റേഞ്ച് ഫോറസ്‌റ്റ് അധികൃതരും ചേർന്നു പിടികൂടി. അനധികൃതമായി ചന്ദന മരം മുറിച്ചു സൂക്ഷിച്ചതാണു കേസ്.
മുചുകുന്ന് മാതികണ്ടി എം കെ.വിനോദൻ്റെ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 115 കിലോഗ്രാം ചന്ദനത്തടിയാണ് പിടിച്ചെടുത്തത്. ചന്ദനമരം ഒരുക്കുന്നതിനിടയിലാണ് പരിശോധന നടന്നത്. തടി, തോൽ ചെത്തിയത്, വെള്ളയോടു കൂടിയത് എന്നീ നിലയിലായിരുന്നു ചന്ദനമരം.
കാർ, സ്‌കൂട്ടർ, കത്തി ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ മുചുകുന്ന് എം.കെ.വി നോദൻ മാതിക്കണ്ടി(46), ഉള്ളി യേരി ഇളംപിലാശ്ശേരി ഇ.ബൈജൂ (43), മുചുകുന്ന് എം.പി.ബിജിൻ മരക്കാട്ടുപൊയിൽ (39), മുചുകുന്ന് പി.എം.രതീഷ് പാറോൽമിത്തൽ (38) (38) എന്നിവരെ യാണ് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത്, പെരുവണ്ണാമുഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.ബൈജുനാഥ് എന്നിവർ അറസ്‌റ്റ് ചെയ്തത്.
മറ്റൊരുകേസിൽ കോട്ടൂർ പഞ്ചായത്തിലെ പാവുക്കണ്ടി വലംപുതുശ്ശേരിതാഴെ വിജീഷിന്റെ ഷെഡിൽ നി ന്നുമാണ് 20 കിലോഗ്രാം ചന്ദനമരം പിടിച്ചത്. വിൽപനയ്ക്കായി ചന്ദനമരം ചെറിയ കഷണങ്ങളാക്കി14
കിലോ ഗ്രാമും ചെത്തിയൊരുക്കിയത് 6 കിലോഗ്രാമും ആയിരുന്നു. സംഭവത്തിൽ വാകയാട് കെ. കെ വിജീഷ് വളപുതുശ്ശേരിതാഴെ (30) അത്തോളി എൻ.വി. രജനീഷ് വലിയപ റമ്പിൽ( 43) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
മുചുകുന്ന് കേസിൽ പിടികൂടിയ ചാധനമരത്തിന് 4,80.000 യും കോട്ടൂർ കേസിൽ പിടികൂടി യതിന് 50,000 രൂപയുമാണ് വിലകണക്കാക്കി യിരിക്കുന്നത്.
പെരുവണ്ണാ മുഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.ബൈജുനാഥ് ആണ് കേസ് അന്വേഷിക്കുന്നത് പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Comments
Post a Comment