കക്കയത്ത് ജലവൈദ്യുതി ഉൽപാദനം കുറഞ്ഞു; ഡാമിൽ ജലത്തിന്റെ അളവ് വർധിച്ചു
ഇന്നലെ ജലനിരപ്പ് 2482.6 അടിയായി: 2485 അടി ആകുമ്പോൾ ഷട്ടർ തുറക്കും
✒️ജോബി മാത്യു
കൂരാച്ചുണ്ട് : കക്കയം ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉൽപാദനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവു വന്നതോടെ ജലനിരപ്പ് ജലസ്രോതസ്സായ കക്കയം ഡാമിൽ ഗണ്യമായി വർധിച്ചു. ശനിയാഴ്ച 2481 അടി ആയിരുന്ന ജലനിരപ്പ് ഇന്നലെ 2482.6 അടിയായി വർധിക്കുകയായിരുന്നു. റെഡ് അലർട്ട് ലവൽ 2485
അടി ആകുമ്പോൾ ഡാം ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് ജലമൊഴുക്കി വിടും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യാതെ ഡാമിൽ ജലത്തിൻ്റെ അളവ് ഗണ്യമായി വർധിക്കുന്നത് സമീപകാലത്ത് ആദ്യമായാണ് ശനിയാഴ്ച 0.769 മില്യൻ യൂണിറ്റ് വൈദ്യുതിയാണ് കക്കയം പദ്ധതിയിൽ ഉൽപാദിപ്പിച്ചത്. 25 മെഗാവാട്ടിന്റെ ഒരു മെഷീൻനവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഉൽപാദനം നിർത്തിയെന്നും 200 മെഗാവാട്ട് വൈദ്യുതി ഉൽപാദനത്തിന്റെ മെഷീൻ ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ടെന്നും കെഎസ്ഇബി അധി കൃതർ അറിയിച്ചു ലോഡ് നിയന്ത്രിക്കുന്നത് കളമധേരിയിൽ നിന്നാണ്. ആവശ്യത്തിന് അനുസരിച്ചാണു ഉൽപാദനം നടക്കുന്നത്. മറ്റു മാർഗത്തിൽ സംസ്ഥാനത്തിനു വൈദ്യുതി ലഭിക്കുമ്പോൾ ജല വൈദ്യുതി ഉൽപാദനം നിർത്തി വക്കാറുണ്ട്.
കക്കയത്ത് വൈദ്യുതി ഉൽ പാദനം നിർത്തിവച്ചാൽ ഡാമിലെ ജലനിരപ്പ് വർധിച്ച് വെള്ള പാഴാക്കി തുറന്നുവിടുന്നത് വൻ നഷ്ടത്തിനു കാരണമാകുമെന്നും ആക്ഷേപം ഉയരുകയാണ്

Comments
Post a Comment