ഇല്ലിപ്പിലായി - മണിച്ചേരി - വയലട റോഡിന് അവഗണന: നാട്ടുകാർ സമരത്തിനൊരുങ്ങുന്നു
സ്‌ഥലം വിട്ടുനൽകാൻ ഉടമകൾ തയാറായിട്ടും പുതിയ അലൈൻമെൻ്റ് വൈകുന്നു
✒️നിസാം കക്കയം
കൂരാച്ചുണ്ട് : മലയോര മേഖലയിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഇല്ലിപ്പിലായി - മണിച്ചേരി - വയലട റോഡിനെ അധികൃതർ അവഗണിക്കുന്നതിനാൽ ജനങ്ങളുടെ യാത്രാദുരിതം തുടരുന്നു. 2013ൽ പൊതുമരാമത്ത് വകുപ്പ് ഈ റോഡ് ഏറ്റെടുത്തതാണ്.
കോട്ടക്കുന്ന് ജംക്‌ഷൻ മുതൽ വയലട വരെ ആദ്യഘട്ടത്തിൽ 6.5 കോടി രൂപ ചെലവഴിച്ച് നവീകരണം 2017ൽ ഉദ്ഘാടനം ചെയ്തിരുന്നു.
രണ്ടാം ഘട്ടത്തിൽ വയലട മുതൽ ഇല്ലിപ്പിലായി വരെ 5 കിലോമീറ്റർ ദൂരത്തിൽ പാത നവീകരണത്തിന് കിഫ്ബിയിൽ നിന്ന് 20 കോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടി വൈകുന്നതാണ് ജനങ്ങൾക്ക് വിനയാകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രവൃത്തിയുടെ എസ്റ്റിമേറ്റ്, അലൈൻമെന്റ് എന്നിവ തയാറാക്കി റിപ്പോർട്ട്
പൊതുമരാമത്ത് അധിക്യതർക്ക്
കൈമാറിയതാണ്.
റോഡിൻറെ നിലവിലെ അലൈൻമെന്റ് പ്രകാരം കിഫ്ബിയിൽ നിന്നു ഫണ്ട് അനുവദിക്കാൻ സാധിക്കില്ലെന്ന് അധിക്യതർ സ്‌ഥലം പരിശോധിച്ച് അറിയിച്ചു.
കുത്തനെ ഇറക്കവും വളവും ഒഴിവാക്കി ഡിപിആർ തയാറാക്കി നൽകാൻ കിഫ്ബി നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്‌ഥർ തയാറായില്ലെന്നാണു അലൈൻമെന്റ് മാറ്റത്തിന്റെ ഭാഗമായി റോഡിന് ആവശ്യമായ ഭൂമി വിട്ടു നൽകാൻ തയാറാണെന്ന് റോഡരികിലെ സ്‌ഥലം ഉടമകൾ അറിയിച്ചതാണ്. പുതിയ അലൈൻമെന്റ് തയാറാക്കാൻ 3 വർഷം കഴിഞ്ഞിട്ടും നടപടിയില്ലാത്തതാണു ആക്ഷേപം.
സർക്കാരിനും എംഎൽഎ ക്കും നാട്ടുകാർ ഒട്ടേറെ തവണ പരാതി നൽകുകയും ചെയ്തു. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചു
വയലട, കല്ലാനോട്, കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ടൂറിസം വികസന സാധ്യതയുള്ള പ്രധാന റോഡാണിത്. മണിച്ചേരിലേ കോട്ടക്കുന്ന് ആദിവാസി ഉന്നതികളിലെ 13 കുടുംബങ്ങൾ യാത്രയിക്ക് ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതിനാൽ ത്രിതല പഞ്ചായത്തുകൾക്ക് പാത നവീകരണത്തിന് ഫണ്ട് അനുവദി ക്കാൻ കഴിയുന്നില്ല. വർഷങ്ങളായി റോഡ് തകർന്നതിനാൽ കാൽനട യാത്ര പോലും ദുരിതമായി ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
റോഡിന്റെ പുതിയ അലൈൻമെൻ്റ് തയാറാക്കി അംഗീകരി ക്കാൻ 2 വർഷം മുൻപ് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടെ ആരോപിച്ചു. അലൈൻമെന്റ് മാറ്റത്തിന് എംഎൽഎയു
ടെ സാന്നിധ്യത്തിൽ യോഗ ചേർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടി ഉണ്ടായില്ലെന്ന് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സിമിലി ബിജു പറഞ്ഞു.

Comments
Post a Comment