പാമ്പ് പിടുത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാടിന് കായണ്ണയിൽ വച്ച് മർദ്ദനമേറ്റു.
പേരാമ്പ്ര : പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്പു പിടുത്ത ജീവനക്കാരൻ സുരേന്ദ്രൻ കരിങ്ങാടിനെ മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം കൊയിലാണ്ടി കുറവങ്ങാട് ഭാഗത്ത് ഫ്ലോർ മില്ലിൽ പെരുമ്പാമ്പ് ഉണ്ടെന്നും അതിനെ പിടികൂടണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴിയിൽ നിന്നും ചെമ്പ്ര കായണ്ണ വഴി വെള്ളിയൂരിലേക്കുള്ള എളുപ്പവഴിയിലൂടെ കൊയിലാണ്ടിക്ക് ഇരുചക്ര വാഹനത്തിൽ പോകുന്ന വഴി കായണ്ണയിൽ വെച്ചാണ് മർദ്ദനമേറ്റത്.
കായണ്ണ കനാൽ റോഡിൽ വെച്ച് കാറിലുണ്ടായിരുന്ന സംഘമാണ് മർദ്ദിച്ചതെന്ന് സുരേന്ദ്രൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. റോഡിൽ പെട്ടന്ന് പിന്നോട്ടെടുത്ത കാറിലുള്ളവരോട് ഇപ്പോൾ എന്റെ ദേഹത്തു കൂടി കയറിയേനെ എന്നു പറഞ്ഞ തന്നെ അവർ അസഭ്യം പറയുകയും പോകാൻ തുടങ്ങിയ തന്നെ വിളിച്ചു നിർത്തി കാറിലുള്ളവർ മർദ്ദിക്കുകയായിരുന്നെന്നും മറ്റു ചിലരും എത്തി തന്നെ ക്രൂരമായി മർദ്ദിച്ചതായും സുരേന്ദ്രൻ പറഞ്ഞു.
തലക്ക് അടിക്കുകയും നെഞ്ചത്തും ദേഹത്തും ചവിട്ടിയതായും സുരേന്ദ്രൻ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളോട് ഡോക്‌ടർമാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽതേടിയ ഇയാളോട് ഡോക്‌ടർമാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സ നിർദ്ദേശിച്ചിരിക്കുകയാണ്.

Comments
Post a Comment