പ്രവൃത്തിക്കു തടസ്സമായ വൈദ്യുത തൂണുകൾ മാറ്റാൻ തുടങ്ങി
ചക്കിട്ടപാറ : പെരുവണ്ണാമൂഴി- ചക്കിട്ടപാറ റോഡിൽ മലയോര ഹൈവേ പ്രവൃത്തിക്ക് തടസ്സമായിരുന്ന ഉപയോഗരഹിതമായ കെഎസ്ഇബിയുടെ 56 ലോഹ തൂണുകൾ മാറ്റാൻ തുടങ്ങി. പെരുവണ്ണാമുഴി ചെറുകിട ജല വൈദ്യുതി പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ചക്കിട്ടപാറ സബ് സ്‌റ്റേഷനിൽ എത്തിക്കാനാണ് തൂണുകൾ സ്ഥാപിച്ചത്. വൈദ്യുതി കേബിൾ മാർഗം എത്തിക്കാൻ തീരുമാനിച്ചതോടെ ലോഹ തൂണുകൾ നോക്കുകുത്തിയായി.
2023 ജൂണിൽ ഭൂഗർഭ കേബിൾ പ്രവൃത്തി പൂർത്തിയായിരുന്നു.
2024 മാർച്ച് മാസത്തിൽ മല യോര ഹൈവേ റോഡ് പണി ആരംഭിച്ചു. റോഡരികിലെ ഓവു ചാൽ പ്രവൃത്തി വൈദ്യുതി തൂൺ കാരണം പൂർത്തീകരിക്കാൻ സാധിക്കാതെ മുടങ്ങുകയും ചെയ്തു. ലോഹ തൂണുകൾ നീക്കാത്തതിനാൽ റോഡ് പണി മുടങ്ങുകയും കൊയിലാണ്ടി താലൂക്ക് വികസന സമിതി അംഗം രാജൻ വർക്കി വികസന സമിതി യോഗത്തിൽ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. തൂൺ മാറ്റുന്നതോടെ റോഡിൽ ഓവുചാൽ പ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

Comments
Post a Comment