ബാഡ്‌മിൻ്റൻ അക്കാദമി ഇൻഡോർ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു



✒️ ജോബി മാത്യു 

കൂരാച്ചുണ്ട്: ബാഡ്മിന്റൻ അക്കാദമി കൂരാച്ചുണ്ടിന്റെ ഇൻ ഡോർ ‌സ്റ്റേഡിയം ശങ്കരവയൽ റോഡിൽ എരട്ടപ്പാറക്കൽ കോംപ്ലക്സിൽ മാധവിയമ്മ എരട്ടപ്പാറക്കൽ ഉദ്ഘാടനം ചെയ്തു.

അക്കാദമി രക്ഷാധികാരി വി.വി. ബെന്നി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായി.
ദേശീയ, സംസ്ഥ‌ാനതലങ്ങളിൽ കായിക രംഗങ്ങളിൽ നേട്ടം കൈവരിച്ച കായികതാരങ്ങളായ അൽക്ക ഷിനോജ്, അർജുൻ ബാലകൃഷ്ണൻ, ഷിൽജി ഷാജി, ശ്വേത ട്രീസ സന്ദീപ്, ആൻഡ്രിയ ജോമോൻ, കീർത്തി സു രേഷ്, അന്ന റെയ്ച്ചൽ തോമസ്, ബിജീഷ് പത്മശ്രീ, അരുൺരാജ്,  പരിശീലകരായ കെ.എം.പീറ്റർ കരിമ്പനക്കുഴി, സിനി ജോസഫ്, നോബിൾ കുര്യാക്കോസ്, വിജയൻ നരിനട, ക്രീഡ ഫിറ്റ്നസ് സെന്റർ ഡയറക്‌ടർ രാധാകൃഷ‌ൻ എരട്ടപ്പാറക്കൽ, യുവ ഗവേഷകൻ ജോബിൻ പാലത്തുംതലക്കൽ എന്നിവരെ ആദരിച്ചു.

കുരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് മെംബർ വി.കെ.ഹസീന, മെംബർമാരായ വിൽസൺ പാത്തി lച്ചാലിൽ, എൻ.ജെ.ആൻസമ്മ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോബി വാളിയംപ്ലാക്കൽ, പ്രബീഷ് തളിയോത്ത്, രാധാകൃഷ്ണൻ ഇരട്ടപ്പാറയ്ക്കൽ, സി.എ.തോമസുകുട്ടി, കെ.ജി.അരുൺ, വി.എസ്.ഹമീദ്, രാജൻ ഉറുമ്പിൽ, സു നിൽ ഒറ്റപ്ലാക്കൽ, കെ.വൈ.സുഹീർ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി