വനനിയമ ഭേദഗതിബിൽ; കരിനിയമത്തിന് കടിഞ്ഞാണിടാൻ കർഷകർ




വന നിയമ ഭേദഗതിക്കെതിരെ കിഫയുടെ ഫ്രീഡം മാർച്ചിന് കൂരാച്ചുണ്ടിൽ ഗംഭീര തുടക്കം     


 കർഷകമാർച്ചിൽ പ്രതിഷേധമിരമ്പി

✒️നിസാം കക്കയം 

 കൂരാച്ചുണ്ട്:  വനനിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കിഫ നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭം കൂരാച്ചുണ്ടിൽ ആരംഭിച്ചു. ഏത് ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കും ആരെയും എവിടെവെച്ചും അറസ്റ്റുചെയ്യാം എന്ന നിയമം കൊണ്ടുവരുന്നത് വനപാലകർക്ക് ഇഷ്ടമില്ലാത്ത കർഷകരെയും, സാധാരണക്കാരെയും കള്ളക്കേസിൽ കുടുക്കാൻ സാഹചര്യമൊരുക്കു മെന്ന് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. കിഫ കൂരാച്ചുണ്ടിൽ സംഘടിപ്പിച്ച ഫ്രീഡം മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയോര, കർഷകമേഖലയിൽ ഉയർന്നുവന്ന ശക്തമായ ജനരോഷം തണുപ്പിക്കാൻ ഏതെങ്കിലുംചില വ്യവസ്ഥകളിൽ ഇളവുനൽകിക്കൊണ്ട് ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കില്ല. പ്രസ്തുതനിയമത്തിൽപ്പറയുന്ന ജനവിരുദ്ധനയങ്ങൾ പൂർണമായി എടുത്തുകളയണമെന്നമാവശ്യപ്പെട്ടു.

മാർച്ചിൽ സ്ത്രീകളുൾപ്പടെ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. ഫ്രീഡം മാർച്ചിൻ്റെ രണ്ടാംഘട്ടം ജനുവരി 12-ന് പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴയിൽ സംഘടിപ്പിക്കുമെന്ന് കിഫ ഭാരവാഹികൾ പറഞ്ഞു.

കിഫ ജില്ലാപ്രസിഡൻ്റ് മനോജ് കുംബ്ലാനിക്കൽ അധ്യക്ഷതവഹിച്ചു. ബെന്നി ജോൺ എടത്തിൽ, ജോർജ് കല്ലറയ്ക്കൽ, ജിമ്മി വല്ലയിൽ എന്നിവർ സംസാരിച്ചു.

കിഫ ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബെന്നി ജോൺ എടത്തിൽ,ജോർജ് കല്ലറക്കൽ , ജിമ്മി വല്ലയിൽ എന്നിവർ പ്രസംഗിച്ചു.

കൂരാച്ചുണ്ടിൽ തുടങ്ങിയ ഫ്രീഡം മാർച്ച് മറ്റു എല്ലാ ജില്ലകളിലും നടത്തുമെന്നും , ഫ്രീഡം മാർച്ചിന്റെ രണ്ടാം ലെഗ് പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴയിൽ ജനുവരി 12 നു നടത്തുമെന്നും കിഫ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പൊതു സമ്മേളനത്തിൽ 'ഫ്രീഡം മാർച്ചിന്റെ' സംസ്ഥാനതല ഉദ്ഘാടനം കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ നിർവഹിച്ചു. ശക്തമായ ജനരോഷം തണുപ്പിക്കാൻ ഏതെങ്കിലും ചില വ്യവസ്ഥകളിൽ ഇളവ് നൽകികൊണ്ട് ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കില്ല എന്നും പ്രസ്തുതത നിയമ ഭേദഗതിയിൽ താഴെപറയുന്ന ജനവിരുദ്ധ വകുപ്പുകൾ പൂർണ്ണമായി എടുത്തു കളയണമെന്നും അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു. 

1. ആരെയും സ്വന്തം വീടുകളിൽ നിന്നോ തെരുവിൽ നിന്നോ യാതൊരു കാരണവുമില്ലാതെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനും തുറങ്കിലടക്കനുമുള്ള അധികാരം 

2. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞു ആരെവേണെമെങ്കിലും ഫോറെസ്റ്റുകാർക്കു അറസ്റ്റ് ചെയ്യനുള്ള അധികാരം 

3. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിർവചനത്തിലേക്ക് ട്രൈബൽ വാച്ചർ, വാച്ചർ എന്നിവരെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

4. പുഴ എന്നതിന്റെ നിർവചനത്തിൽ ഫോറസ്റ്റിനു അകത്തുകൂടെ ഒഴുകുന്ന പുഴ മാത്രമല്ല ഫോറസ്റ്റിലേക്ക് ഒഴുകിയെത്തുന്ന പുഴ എന്നും കൂടെ പറഞ്ഞുകൊണ്ട് പഞ്ചായത്തുകളുടെ അധികാരത്തിലുള്ള പുഴയിൽ ഫോറസ്റ്റ്കാർക്ക് അധികാരം സ്ഥാപിക്കനുള്ള ശ്രമം

5. ഫോറസ്റ്റ് വകുപ്പിലെ ഏറ്റവും താഴെത്തട്ടിൽ ഉള്ള ഉദ്യോഗസ്ഥരായ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് അടക്കം വെറും സംശയത്തിന്റെ പുറത്ത് ആരുടെ വീട്ടിലും കയറി പരിശോധന നടത്താനും, വാഹനങ്ങൾ തടഞ്ഞു പരിശോധിക്കുവാനുമുള്ള അനിയന്ത്രിതമായ അധികാരം നൽകിയിരിക്കുന്നു.

6. ഫോറെസ്റ്റുകാർ അറസ്റ്റ് ചെയ്താൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം എന്നുള്ള നിയമം മാറ്റി ഫോറെസ്റ് സ്റ്റേഷനിലോ പോലീസ് സ്റ്റേഷനിലോ എന്നാക്കി മാറ്റി ഫോറെസ്റ്റ്കാർക്ക് ലോക്കപ്പ് മർദ്ദനത്തിന് ലൈസൻസ് നൽകാനുള്ള ശ്രമം.

7. ഫോറെസ്റ് ഉല്പന്നമാണോ എന്ന് സർട്ടിഫൈ ചെയ്യാനുള്ള അധികാരം റേഞ്ച് ഫോറെസ്റ് ഓഫീസർമാർക്ക് നൽകാനുള്ള ശ്രമം.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി