കുടിയേറ്റത്തിന്റെ സ്‌മരണയുറങ്ങുന്ന ചരിത്രപാത
കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽനിന്ന് വയലടയിലേക്ക് ദൂരംകുറഞ്ഞ പാതയാണിത്. കൂരാച്ചുണ്ടിൽനിന്ന് വട്ടച്ചിറ വഴി വയലടയിലേക്ക് കുടിയേറ്റകാലം മുതൽ യാത്രാവഴി ഉണ്ടായിരുന്നു. വയലട മേഖലയിലെ വിദ്യാർഥികൾ പഠിച്ചത് കൂരാച്ചുണ്ടിലെ സ്കൂളിലും പാരലൽ കോളേജിലും ആയിരുന്നു. കാർഷിക വിളകൾകൊണ്ട് സമൃദ്ധമായിരുന്ന വയലട മേഖലയിൽനിന്ന് ചരക്കുകൾ വന്നുകൊണ്ടിരുന്നതും കൂരാച്ചുണ്ടിലേക്കായിരുന്നു.
നിത്യോപയോഗസാധന ങ്ങൾ വാങ്ങുന്നതിനും ആരാധനയ്ക്കും ദൈനംദിന ജീവിത മാർഗത്തിനും ആശ്രയിച്ചിരുന്ന വട്ടച്ചിറയിലേക്കും കൂരാച്ചുണ്ടിലേക്കും പിൽക്കാലത്ത് വയലടയിൽനിന്ന് ആളുകൾ വരാത്തതിന്റെ കാരണം യാത്രാ സൗകര്യമില്ലാതായതാണ്. കാൽനടവഴി കാടുമൂടിയതോടെ വന്യമൃഗശല്യം പേടിച്ചാണ് ആളുകളുടെ വരവില്ലാതായത്.


Comments
Post a Comment