യന്ത്രത്തകരാർ: പെരുവണ്ണാമൂഴി നിലയത്തിൽ വൈദ്യുതി ഉത്പാദനം നിലച്ചു
(തകരാർ സംഭവിച്ച പെരുവണ്ണാമൂഴി ആറ് മെഗാവാട്ട് വൈദ്യുതി നിലയത്തി ലെ ടർബെയ്ൻ അറ്റകുറ്റപ്പണിക്കായി അഴിച്ചപ്പോൾ)
സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം
✍🏻 രാജൻ വർക്കി
ചക്കിട്ടപാറ: യന്ത്രത്തകരാർ കാരണം പെരുവണ്ണാമൂഴി ആറ് മെഗാവാട്ട് നിലയത്തിൽ വൈദ്യുതി ഉത്പാദനം നിലച്ചു. സർക്കാരിനു ലക്ഷങ്ങളുടെ നഷ്ടം.
മൂന്ന് മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടു ടർബെയ്നുകളാണ് നിലയത്തിലുള്ളത്. ഇതിൽരണ്ടാമത്തേതിന്റെ ഷാഫ്റ്റിനു തകരാർ സംഭവിച്ചതായി നവംബർ 18നു കണ്ടെത്തി. ഇത് അഴിച്ചെടുത്ത് പരിശോധിച്ചപ്പോൾ പ്രധാനപ്പെട്ട ഒരു ബുഷിനു തകരാർ കണ്ടു. ഇതു മാറ്റി പുതിയത് സ്ഥാപിക്കണം. ഇതിനുള്ള ഓർഡർ നൽകിയിട്ടുണ്ട്. പുതിയ ബുഷ് പൂനയിൽ നിന്നെത്തിക്കണം. 25 നുള്ളിൽ പുതിയ ബുഷ് സ്ഥാപിക്കാൻ കഴിയുമെന്നാണ് അധിക്യതരുടെ കണക്കുകൂട്ടൽ.
അതിനിടെ നിലയത്തിലെ ഒന്നാമത്തെ ടർബെയ്‌നിലും തകരാർ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണിക്കും ലക്ഷങ്ങൾ വേണം. പുതിയ കപ്ലിംഗ് ഭാഗം ഉത്പാദിപ്പിച്ച് പൂനയിൽ നിന്നു കൊണ്ടു വരണം.
ഇക്കാരണത്താൽ നിലയം പൂർണമായി പ്രവർത്തനക്ഷമമാകാൻ ഇനിയും മാസങ്ങൾ തന്നെ വേണ്ടിവരും. കിർലോസ്‌കർ കമ്പനിയാണ് ടർബെയ്‌നുകൾ - സ്ഥാപിച്ചത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ ജലം ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദനം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റിസർവോയർ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. വെള്ളം ഡാം സ്‌പിൽവേയിലൂടെ ഒഴുക്കി കളയുകയാണ്. വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയാത്തതിനാൽ ദിവസവും ല ക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിനുണ്ടാവുന്നത്. കക്കയം മേജർ നിലയങ്ങളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം പെരുവണ്ണാമു ഴി റിസർവോയറിലാണ് എത്തുന്നത്.
വൃഷ്ടി പ്രദേശത്ത് കനത്ത മഴ ഉള്ളതിനാൽ ഡാമിലെത്തുന്ന ജലം മുഴുവൻ ഇപ്പോൾ പുഴയിലൂടെ ഒഴുകിക്കളയുകയാണ്.

Comments
Post a Comment