കോഴിക്കോട്; മേപ്പയൂർ ഹൈസ്കൂളിലെ വിദ്യാർത്ഥിയെ കണക്ക് അധ്യാപകൻ മർദ്ദിച്ചതായി പരാതി; തോളെല്ലിന് പരിക്ക്



മേപ്പയൂർ: ക്ലാസ് എടുക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. മേപ്പയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലൻ ഷൈജുവിനാണ് പരിക്കേറ്റത്. കുട്ടിയുടെ വലത് കൈയിലെ തോളെല്ലിനാണ് പരിക്ക്.

ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെ കുട്ടി തൊട്ടടുത്തിരുന്ന കുട്ടിയുമായി സംസാരിച്ചതിനെ തുടർന്ന് കണക്ക് അധ്യാപകൻ അനീഷ് അടിക്കുകയായിരുന്നുവെന്ന് അലന്റെ പിതാവ് ഷൈജു പറഞ്ഞു.

കൈ കൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തു. ഇടവേളയ്ക്ക് ബാത്ത്റൂമിൽ പോയ അലൻ അധ്യാപകൻ അടിച്ച ഭാഗം സുഹൃത്തുകൾക്ക് കാണിച്ചു കൊടുത്തു.

തോളെല്ലിന് സമീപത്തായി അധ്യാപകൻ അടിച്ചതിന്റെ പാട് കണ്ടതിനെ തുടർന്ന് കുട്ടികൾ ക്ലാസ് അധ്യാപികയെ വിവരം അറിയിച്ചു.

അധ്യാപിക വന്ന് പരിശോധിച്ചപ്പോൾ അടി കിട്ടിയ പാട് കാണുകയും വിവരം പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നുവെന്ന് ഷൈജു പറഞ്ഞു.

തുടർന്ന് പ്രധാനാധ്യാപകൻറെ നിർദ്ദേശത്തെ തുടർന്ന് അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഏതാണ്ട് 3മണിയോടെ വിവരം തന്നെ വിളിച്ച് പറഞ്ഞു.

ശേഷം കുട്ടിയെ വടകര ഗവൺമെന്റ് ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്‌തു. അവിടെ നടത്തിയ പരിശോധനയിലാണ് തോളെല്ലിന് ചതവ് ഉള്ളതായി കണ്ടെത്തിയതെന്ന് ഷൈജു പറഞ്ഞു. സംഭവത്തിൽ പിതാവിൻ്റെ പരാതിയിൽ അധ്യാപകനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി