കേടായ ബോട്ട് നന്നാക്കിയില്ല; കക്കയത്ത് ടൂറിസ്‌റ്റുകൾക്ക് കാത്തിരിപ്പ്



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് :  കെഎസ്ഇബി യുടെ കീഴിലുള്ള കക്കയം ഹൈഡൽ ടൂറിസം സെന്ററിൽ 2 ബോട്ട് ഉണ്ടായിരുന്നത് ഒന്നായി കുറഞ്ഞു. വിനോദ സഞ്ചാരികൾക്ക് നീണ്ട കാത്തിരിപ്പ് ഒരു ബോട്ട് വാർഷിക അറ്റകുറ്റപ്പണിക്ക് നിർത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ലെന്നാണ് ആക്ഷേപം.

ദിവസേന ഒട്ടേറെ ടൂറിസ്‌റ്റുകൾ എത്തുന്നുണ്ട്. 2 ബോട്ട് സർവീസ് നടത്താൻ ജീവനക്കാരും നിലവിലുണ്ട്. ഒഴിവു ദിവസങ്ങളിൽ ഉൾപ്പെടെ ടൂറിസ്‌റ്റ് കേന്ദ്രത്തിൽ എത്തുന്ന ടൂറിസ്റ്റു‌കൾ ബോട്ട് സർവീസിനു മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥ‌ിതിയാ ണ്. ഒരു ബോട്ടിൽ 5 പേർക്കാണ് പ്രവേശനം ഒരു സർവിസ് നടത്താൻ 20 മിനിറ്റ് മിനിറ്റ് സമയം വേണം. ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ നല്ല തിരക്കുള്ള സമയമായതിനാൽ സെൻ്ററിനു വൻ സാമ്പത്തിക നഷ്‌ടത്തിനും കാരണമാകുന്നു.

ഹൈഡൽ ടൂറിസം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമില്ലായ്മയാണു സഞ്ചാരികൾക്ക് വിനയാകുന്നതെന്നാണു പരാതി. ഡാം സൈറ്റ് മേഖലയിൽ മുൻപ് ഉണ്ടായിരുന്ന ഭക്ഷണശാലയും അടച്ചുപൂട്ടി. കക്കയത്ത് നിന്നും 15 കിലോ മീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്‌റ്റുകൾക്ക് ലഘുഭക്ഷണ ശാല പോലും ഇല്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി