വഴിയെവിടെ ? ..ചക്കിട്ടപാറ പാലിയേറ്റീവ് കെയർ സെന്റർ ത്രിശങ്കുവിൽ.....
✒️രാജൻ വർക്കി
ചക്കിട്ടപാറ: കയറിയിറങ്ങാൻ സുഗമമായ വഴിയില്ലാത്തതിനാൽ ചക്കിട്ടപാറയിൽ പ്രവർത്തിക്കുന്ന ശാന്തി പാലിയേറ്റീവ് കെയർ സെന്ററിലെത്തു ന്ന വയോധികരും രോഗികളും രണ്ടു മാസമായി വലയുന്നു. ചക്കിട്ടപാറ ചെമ്പ്ര പാതയോരത്താണ് പാലിയേറ്റീവ് കെയർ സെൻ്റർ വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഇതിനു മുന്നിൽ റോഡിൽ നിന്നു കയറുന്ന ഭാഗത്ത് ഹൈവേ കരാറുകാർ ഉയരത്തിൽ ഡ്രൈനേജ് നിർമ്മിച്ചതാണ് പ്രശ്ന കാരണം. ഇത് സ്ലാബിട്ടു മൂടിയിട്ടുണ്ടെങ്കിലും റോഡിൽനിന്നു കയറാനും ഇറങ്ങാനുമുള്ള വിടവു ഭാഗം നികത്തിയിട്ടില്ല.
പകരം പലക സ്ഥാപിച്ചിരിക്കുകയാണ്. ഇതിലൂടെ അവശത അനുഭവിക്കുന്നവർക്ക് കടക്കണമെങ്കിൽ പരസഹായം വേണം. മിക്കപ്പോഴും പാലിയേറ്റീവ് സെന്ററിലെ വോളണ്ടിയർമാരാണ് സഹായത്തിനെത്തുന്നത്. റോഡ് ഉയർത്തിപ്പണിയുന്നതു വരെ താൽക്കാലികമായി മണ്ണിട്ടു നികത്തിയാൽ പ്രശ്‌നത്തിനു താൽക്കാലിക പരിഹാരമാകും. അത് സംഭവിക്കണമെങ്കിൽ സഹ ജീവികളോട് കരുണ ഉണ്ടാകണം. പാലിയേറ്റീവ് കെയർ അധികൃതർ പ്രശ്‌നം പല തവണ അധികാരികളെ അറിയിച്ചെങ്കിലും വാതിൽ അടഞ്ഞ നിലയിൽ തന്നെയാണ്.

Comments
Post a Comment