സ്വീകരണമൊരുക്കി വയലട



✒️നിസാം കക്കയം 
 
കൂരാച്ചുണ്ട് :ഒന്നര മണിക്കൂറോളം സമയമെടുത്ത് കൂരാച്ചുണ്ടിൽനിന്നുള്ള സംഘം വയലടയെത്തിയപ്പോൾ പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ നേതൃത്വത്തിൽ സ്വീകരിച്ചു. വയലടക്കാരുടെ നേതൃത്വത്തിൽ സ്കൂളിൽ ഭക്ഷണവും തയ്യാറാക്കിയിരുന്നു. കൂരാച്ചുണ്ട് വട്ടച്ചിറ-വയലട വഴിയില്ലാതായതോടെ ഒട്ടേറെയാളുകൾ ഒഴിഞ്ഞുപോയ ഗ്രാമമാണ് പനങ്ങാട് പഞ്ചായത്തിലെ വയലട . കൂരാച്ചുണ്ടിലേക്കുള്ള പാതയടഞ്ഞതോടെ ഒട്ടേറെപ്പേരാണ് വയലടയിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് താമസംമാറ്റിയത്. വട്ടച്ചിറ-വയലട റോഡ് യാഥാർഥ്യമായാൽ വയലടയിലേക്ക് ആളുകൾ വീണ്ടും കുടിയേറിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വയലടയിൽ നടന്ന സ്വീകരണപരിപാടി പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി. ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു. പനങ്ങാട് ഗ്രാമപ്പഞ്ചായത്തംഗം റംലാ ഹമീദ വയലട എൽ.പി. സ്കൂൾ ഹെഡ്‌മാസ്റ്റർ സുരേന്ദ്രബാബു, എൻ.പി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മ ഷാജി റോഡിന് സ്ഥലംനൽകാൻ തയ്യാറാണെന്ന് പൊതുവേദിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി