മലയോര ഹൈവേയുടെ പേരിൽ ജനദ്രോഹം: താലൂക്ക് വികസന സമിതിയിൽ പ്രതിഷേധം
✒️ ജോബി മാത്യു
ചക്കിട്ടപാറ : പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര മലയോര ഹൈവേ നിർമാണത്തിൽ പൊ തുജനങ്ങളെ നിരന്തരം ദ്രോഹി ക്കുന്ന വിവിധ സർക്കാർ വകുപ്പു കളുടെ നിലപാടിൽ, ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ സമിതി അംഗം രാജൻ വർക്കി പ്രതിഷേധിച്ചു.
കേരള റോഡ് ഫണ്ട് ബോർഡ് നടത്തുന്ന പ്രവൃത്തിയിൽ പാത യിലെ കെഎസ്‌ഇബി തൂണുകൾ മാറ്റാത്തതിനാൽ മാസങ്ങളായി പണി പൂർത്തീകരിക്കാൻ കഴിയാ ത്ത സ്‌ഥിതിയാണ്. റോഡ് പണി നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റി പ്രവൃത്തി ഊർജിതമാ ക്കിയിട്ടുണ്ട്. റോഡ് പണി ടാറിങ് വരെ എത്താറായപ്പോൾ ജലഅതോറിറ്റി പാതയോരം കുഴിച്ച് സ്ഥാപിക്കാനായി പൈപ്പുകൾ റോഡരികിൽ ഇപ്പോൾ ഇറക്കുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയിൽ ദുരിതത്തിലാകുന്ന ജനങ്ങൾക്ക് വേണ്ടിയാണ് താലൂക്ക് സമിതിയിൽ പ്രതിഷേധിച്ചതെന്ന് രാജൻ വർക്കി പറഞ്ഞു.

Comments
Post a Comment