ചക്കിട്ടപാറയിൽ അടഞ്ഞ വഴി പുനഃസ്‌ഥാപിച്ചു
✒️ ജോബി മാത്യു
ചക്കിട്ടപാറ : മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി ഓവുചാൽ നിർമിച്ചതിനെ തു ടർന്നു ചക്കിട്ടപാറ - ചെമ്പ്ര റോഡിലെ ശാന്തി പാലിയേറ്റീവ് കെയറിന്റെ അടഞ്ഞ വഴി പുനഃസ്ഥാപിച്ചു.
പാലിയേറ്റീവ് കെട്ടിടത്തിലേക്ക് വഴി അടഞ്ഞതിനാൽ രോഗികളുടെ ദുരിതം സമിതി അംഗം രാജൻ വർക്കി കഴിഞ്ഞ ദിവസം കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്ന യിച്ചിരുന്നു.
താലൂക്ക് സമിതിയുടെ നിർദേശത്തെ തുടർന്ന് കേരള റോഡ് ഫണ്ട് ബോർഡാണ് പാതയോരത്ത് മണ്ണിട്ട് താൽക്കാലികമായി വഴി നിർമിച്ചു നൽകിയത്. മുൻപ് ഈ ഭാഗത്ത് പലക മാത്രം സ്ഥാപിച്ചതിനാൽ രോഗികളും, വയോധികരും സഞ്ചരിക്കാൻ ബുദ്ധിമു ട്ടിയിരുന്ന പ്രശ്നത്തിനാണു പരിഹാരമായത്.

Comments
Post a Comment