കൂരാച്ചുണ്ട്- വട്ടച്ചിറ-വയലട റോഡ് വേണം..... നാടൊരുമിച്ച് നടന്നു






✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  വയലട, കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കൂരാച്ചുണ്ട് വട്ടച്ചിറ വയലട റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയലട നടത്തം സംഘടിപ്പിച്ചു.


ശനിയാഴ്ച രാവിലെ 8.30-ന് വട്ട ച്ചിറ അങ്ങാടിയിൽ കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജാഥാ ക്യാപ്റ്റൻ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്ക്ക് പതാക കൈമാറി. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ജോസഫ് വെട്ടുകല്ലേൽ അധ്യക്ഷതവഹിച്ചു. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻസൻറ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി