കക്കയത്ത് അജ്‌ഞാത ജീവി ആടിനെ കൊന്നു



✒️ ജോബി മാത്യു 

കൂരാച്ചുണ്ട്:  പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം പഞ്ചവടി വയലിൽ മേയുന്നതിനിടെ ആടിനെ അജ്‌ഞാത ജീവി കൊന്നു.

കക്കയം സ്വദേശിനി പോക്കാട്ട് സിനി ജോൺസന്റെ ആടിനെ കഴിഞ്ഞ ദിവസം വൈകിട്ട് മേയാൻ വിട്ട ശേഷം ആടിനെ കണ്ടില്ല.

നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ വനാതിർത്തിക്കു സമീപത്ത് ആടിന്റെ തലയുടെ ഭാഗം ഉൾപ്പെടെ ഭക്ഷിച്ച നിലയിൽ കണ്ടത്. കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ അധികൃതർ സ്‌ഥലത്ത് പരിശോധന നടത്തി.

അജ്‌ഞാത ജീവിയെ കണ്ടെത്താൻ വനം വകുപ്പ് അധികൃതർ പരിശോധന ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി