യാത്രാദുരിതം;നല്ലപാഠം വിദ്യാർഥികൾ നിവേദനം നൽകി
വട്ടച്ചിറ-ഇടിഞ്ഞകുന്ന് റോഡ് തകർന്നു: യാത്രാദുരിതം
റോഡ് നവീകരണത്തിനു ഫണ്ട് അനുവദിക്കാത്തതു തടസ്സം
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : പഞ്ചായത്തിലെ 10,11,12 വാർഡുകളെ ബന്ധിപ്പി ച്ചുള്ള വട്ടച്ചിറ - ഇടിഞ്ഞകുന്ന് റോഡ് ടാറിങ് തകർന്നതോടെ യാത്രാദുരിതം രൂക്ഷം പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ നവീകരണത്തിന് ഫണ്ട് അനുവദിക്കാത്തതാണു പ്രശ്നം.
വട്ടച്ചിറ, വള്ളിയിൽ പാലം, ഇടിഞ്ഞകുന്ന്, ഇടമനശേരി കോളനി,വയലട റോഡ് പ്രദേശവാസികളായ നൂറുകണക്കിനു കുടുംബങ്ങളുടെ യാത്രാമാർഗമാണ് ഈ പാത. സിനർജി പബ്ലിക് സ്‌കൂളിലേക്ക് വിദ്യാർഥികൾ സഞ്ചരിക്കുന്നത് ഈ റൂട്ടിലാണ്. സ്‌കൂൾ ബസിൽ യാത്ര ചെയ്യാൻ വിദ്യാർഥികളും പ്രയാസം അനുഭവിക്കു ന്നുണ്ട്.
തൈക്കുന്നുംപുറത്ത് താഴെ ഭാഗത്ത് ടാറിങ് പൂർണമായും നശിച്ച് മെറ്റൽ ഇളകിയതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്. റോഡിൽ പലയിടങ്ങളിലും ഗർത്തം രൂപപ്പെട്ടതും വിനയാകുന്നുണ്ട്.
മഴക്കാലത്തിനു മുൻപ് പഞ്ചായത്ത് റോഡ് റീടാറിങ്ങിന് ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നല്ലപാഠം വിദ്യാർഥികൾ നിവേദനം നൽകി
കൂരാച്ചുണ്ട്: വട്ടച്ചിറ - ഇടി ഞ്ഞകുന്ന് റോഡ് റീടാറിങ്ങിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ട് സി നർജി ഹിൽവാലി പബ്ലിക് സ്‌കൂൾ മനോരമ നല്ലപാഠം ക്ലബ് വിദ്യാർഥികൾ പഞ്ചായ ത്ത് ഓഫിസിൽ. വിദ്യാർഥി പ്രതിനിധികളായ എറിൻ അന്ന ക്ലിന്റ്, എമിക ലിസ ജിൻസ് എന്നിവർ ചേർന്ന് പഞ്ചായത്ത്പ്രസിഡന്റ് പോളി കാരക്കട യ്ക്ക് നിവേദനം നൽകി. 2025 വർഷത്തിലെ ഫണ്ടിൽ ഉൾപ്പെ ടുത്തി റോഡ് നവീകരിക്കുമെ ന്ന് പ്രസിഡന്റ് വിദ്യാർഥികളെ അറിയിച്ചു. വൈസ് പ്രന പ്രസിഡൻ്റ റസീന യൂസഫ്, മെംബർ വിൽ സൺ പാത്തിച്ചാലിൽ, സ്കൂൾ പ്രിൻസിപ്പൽ ജിൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.

Comments
Post a Comment