കൂരാച്ചുണ്ടിൽ ; കൂടുതൽ വിദ്യാർഥികൾ ഓൺലൈൻ ഗെയിമിൽ കുടുങ്ങിയതായി വിവരം
✒️ജോബി മാത്യു
കൂരാച്ചുണ്ട്: ഗ്രാമീണ മേഖലയിലെ സ്കൂൾ വിദ്യാർഥികൾ ഓൺലൈൻ ഗെയിമിൽ അകപ്പെട്ട് വൻതുക നഷ്ടമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഒരു വിദ്യാർഥി രക്ഷിതാവിന്റെ ഫോണിൽ നിന്നു 2 തവണ ഓൺലൈൻ ഗെയിമിനു വേണ്ടി പണം അയച്ചത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിൻ്റെ വിവരം രക്ഷിതാക്കൾ
അറിയുന്നത്. രക്ഷിതാക്കളുടെ ഫോൺ ഉപയോഗിച്ചാണ് കുട്ടികൾ ഗെയിം കളിക്കുന്നത്. വിദ്യാർഥിയുമായി പൊലീസ് സംസാരിച്ചപ്പോഴാണ് ഒട്ടേറെദ്യാർഥികൾ ഗെയിമിൽ കുടുങ്ങിയതായി വിവരം ലഭിച്ചത്.
ഒരു വിദ്യാർഥിയുടെ രക്ഷിതാവിന്റെ അക്കൗണ്ടിൽ നിന്നു പലതവണയായി 60000 രൂപയാണ് നഷ്ടമായത്. മുപ്പതോളം വിദ്യാർഥികൾ ഗെയിമിന്റെ ചതിക്കുഴിയിൽ വീണെന്നാണ് അറിയുന്നത്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ കണ്ടെത്തി ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ സംബന്ധിച്ച് കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. വിദ്യാർഥികളെ ബോധവൽക്കരിക്കാൻ ക്ലാസ് സംഘടിപ്പിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്

Comments
Post a Comment