ഉദ്ഘാടകനെ കാത്ത് പെരുവണ്ണാമൂഴി വനംവകുപ്പ് വനിതാ ബാരക്ക് കെട്ടിടം




ജനവാസ മേഖലയിലെ വന്യമൃഗ ശല്യം തടയാൻ മാസങ്ങൾക്ക് മുൻപ് ടെൻഡർ പൂർത്തീകരിച്ച സോളർ തൂക്കുവേലി നിർമാണവും വൈകുന്നു

✒️ ജോബി മാത്യു

ചക്കിട്ടപാറ : പെരുവണ്ണാമുഴി ഫോറസ്‌റ്റ് ഓഫിസിന് സമീപ ത്ത് മാസങ്ങൾക്ക് മുൻപ് പ്രവ ത്തി പൂർത്തീകരിച്ച വനം വകുപ്പി ന്റെ വനിതാ ബാരക്ക് കെട്ടിടം ഉദ്ഘാടകനെ കാത്ത് കഴിയുന്നു. കഴിഞ്ഞ ഒക്ടോബർ 20ന് മന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില
വിൽ വന്നതിനാൽ മാറ്റിവയ്ക്കു കയായിരുന്നു. നബാർഡ് ഫണ്ടിൽ 90 ലക്ഷം രൂപ വിനി യോഗിച്ചാണ് കെട്ടിടം പണി പൂർ: ത്തീകരിച്ചത്. പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്റ്റേഷനിലെ വനിതാ ജീവനക്കാർക്ക് താമസത്തിനായി ആധുനിക സൗകര്യങ്ങളോടെയാണു കെട്ടിടം നിർമിച്ചത്. വന്യമൃഗ ശല്യം നിയന്ത്രിക്കാൻ പെരുവണ്ണാമുഴി സോളർ തൂക്കുവേലി നിർമാണവും അനന്തമായി നീളുകയാണ്.

നബാർഡ് ഫണ്ടിൽ 1.45 കോടി രൂപ ചെലവഴിക്കുന്നപ്രവൃത്തി ഊരാളുങ്ക് ലേബർ കോൺട്രാക്ട് സൊസൈറ്റി മാ സങ്ങൾക്ക് മുൻപ് ടെൻഡർ എടുത്തതാണ്. പ്രതികൂല കാലാ വസ്‌ഥയും ഫണ്ട് ലഭ്യമാകാത്ത തും പ്രവൃത്തി തുടങ്ങുന്നത് വൈകാൻ കാരണമാകുന്നതായ അറിയുന്നു. സോളർ തൂക്കുവേ ലി സ്‌ഥാപിച്ചാൽ പെരുവണ്ണാമു ഴി. പൂഴിത്തോട്, ചെമ്പനോട, വള ക്കയം, മുതുകാട്, സീതപ്പാറ, ചെങ്കോട്ടക്കൊല്ലി മേഖലകളിലെ വന്യമൃഗ ശല്യത്തിൻ താൽക്കാ ലിക പരിഹാരമാകും തൂക്കു വേലി പ്രവൃത്തി ആരംഭിക്കാത്ത തിൽ ജനപ്രതിനിധികളും മൗന ത്തിലാണെന്നു കർഷകർ പറയ ന്നു. വനിതാ ബാരക്ക് ഉദ്ഘാടന ത്തിന് വനം മന്ത്രിയുടെ തീയതി ലഭിച്ചാൽ അതിനൊപ്പം തൂക്കു വേലി നിർമാണ പ്രവൃത്തി ഉദ്ഘാടനവും നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി