കല്ലാനോട് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റ്




✒️നിസാം കക്കയം 

 കല്ലാനോട്: 39-ാമത് ഫാ.ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ്റ് ജനുവരി 23 മുതൽ ഫെബ്രുവരി രണ്ടുവരെ കല്ലാനോ ട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1957-67 കാലയളവിൽ കല്ലാനോട് സെയ്ന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. ജോർജ് വട്ടുകുളത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.


കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 12 ടീം ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റ് വിജയികൾക്ക് ഫാ. ജോർജ് വട്ടു കുളം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും 1,00,001 രൂപയും, റണ്ണേഴ്‌സിന് ആഗസ്തി എബ്രഹാം കടുകൻമാക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും 50,001 രൂപയും ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഡിസംബർ 25-നകം രജിസ്റ്റർചെയ്യണമെന്ന് ടൂർണമെൻ്റ് കമ്മിറ്റി ഭാരവാഹികളായ അനു തോമസ് കടുകൻമാക്കൽ, സണ്ണി കാനാട്ട്, ജോസ് വട്ടുകുളം, തോമസ് കുമ്പുക്കൽ, മാത്യു കടുകൻമാക്കൽ എന്നിവർ അറിയിച്ചു.

ഫോൺ: +919447287507, +919447633375.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി