പെരുവണ്ണാമൂഴി - ചെമ്പനോട റോഡരിക് സംരക്ഷണം പുനരാരംഭിച്ചു
✒️ ജോബി മാത്യു
ചക്കിട്ടപാറ : കടിയങ്ങാട് പെരുവണ്ണാമൂഴി - ചെമ്പനോട റൂട്ടിൽ പെരുവണ്ണാമുഴി മേഖലയിൽ പൊതുമരാമത്ത് വകുപ്പിന്റെ നവീകരിച്ച റോഡരിക് സംരക്ഷണ പ്രവൃത്തി പുനരാരംഭിച്ചു. റീടാറിങ് നടത്തി നവീകരിച്ച പാതയോരത്ത് ഓവുചാൽ ഇല്ലാത്തതിനാൽ വെള്ളം കുത്തിയൊഴുകി വൻഗർത്തം രൂപപ്പെട്ട് അപകട ഭിഷണിയാകുന്നതായി നവംബർ15ന് മനോരമയിൽ വാർത്ത നൽകിയതിനെ തുടർന്നാണ് പണി വീണ്ടും തുടങ്ങിയത്.
റോഡരികിലെ കുഴിയിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും, ടാറിങ് റോഡ് നശിക്കുന്നതും യാത്രക്കാർക്ക് പ്രശ്നമായിരുന്നു. ടാറിങ് പാതയോട് ചേർന്ന ഭാഗത്ത് കോൺക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Comments
Post a Comment