സ്വപ്‌നസാഫല്യം: കല്ലാനോട് ക്ഷീരസംഘത്തിന് പുതിയകെട്ടിടം



✒️നിസാം കക്കയം 

കൂരാച്ചുണ്ട് : കൂരാച്ചുണ്ട്
ഗ്രാമപ്പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിൽനിന്നുള്ള ഇരുനൂറിലധി കംവരുന്ന ക്ഷീരകർഷകരുടെ ഒരുപതിറ്റാണ്ടായുള്ള സ്വപ്നമാണ് ശനിയാഴ്ച മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനംചെയ്ത കല്ലാനോട് മിൽക്ക് കളക്‌ഷൻ സെന്റർ. 2012 ഫെബ്രുവരിയിലാണ് കല്ലാനോട് ക്ഷീരസംഘം തുടക്കംകുറിച്ചത്. പന്ത്രണ്ടു വർഷത്തിലധികം കല്ലാനോട് മേലെ അങ്ങാടിയിലെ വാടകക്കെട്ടിടത്തിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. സംഘത്തിൽ കർഷകർ കൂടിവന്നപ്പോൾ വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങൾ കാരണം നടത്തിപ്പിൽ പ്രയാസം നേരിട്ടിരുന്നു. മേഖലയിലെ ക്ഷീര കർഷകർക്ക് ആശ്രയമായ സംഘത്തിന്റെ പ്രവർത്തനം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് കല്ലാനോട് സെൻ്റ് മേരീസ് ഇടവക പുതിയ കെട്ടിടത്തിനാവശ്യമായ ആറുസെന്റ് സ്ഥലം ദാനമായിനൽകിയത്. സ്ഥലം ലഭ്യമായതോടെ ഫണ്ട് കണ്ടെത്താനാവശ്യമായ നടപടികളിലേക്ക് കടക്കുകയായിരുന്നു. പതിനാറുലക്ഷം രൂപ ചെലവുവന്ന നിർമാണത്തിൽ 5.75 ലക്ഷം രൂപ സംഘത്തിൻ്റെ തനതുഫണ്ട് തന്നെ ആയിരുന്നു. 3.75 ലക്ഷം രൂപ ക്ഷീരവികസന ഡിപ്പാർട്ട്മെന്റും 2.50 ലക്ഷം രൂപ മിൽമയും അനുവദിച്ചിരുന്നു. ബാക്കിത്തുക കല്ലാനോട് ക്ഷീരോത്‌പാദക സഹകരണസംഘം പ്രസിഡന്റ് സണ്ണി കാനാട്ടും ഭരണസമിതി അംഗങ്ങളും കണ്ടെത്തുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി