വെള്ള നിറമുള്ള കാറുകൾക്ക് പിന്നാലെ പൊലീസ്



ചോറോട് അപകടം

 കൂരാച്ചുണ്ട്,  ചക്കിട്ടപാറ മലയോരത്തിന് അഭിമാനമായി ഡിവൈഎസ്‌പി വി.വി. ബെന്നി സാറും, സിവിൽ പോലീസ് ഓഫീസർ K  B ബിജേഷ് സാറും 


വടകര : ചോറോട് കഴിഞ്ഞ ഫെബ്രുവരിയിൽ അപകടത്തിനിടയാക്കിയത് വെള്ള നിറത്തിലുള്ള കാറാണെന്ന പ്രാഥമിക വിവരം മാത്രമേ പൊലീസിന് ഉണ്ടായിരുന്നുള്ളു. പ്രമുഖ കമ്പനിയുടെ വ്യത്യസ്‌ത മോഡലുകളാണെന്ന സ്ഥിരീകരിക്കാത്ത വിവരവും ലഭിച്ചിരുന്നു. തുടർന്നു ചോറോട്, കൈനാട്ടി പ്രദേശത്തെ എല്ലാ വെള്ള കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു ഓരോ വീടുകളിലും പൊലീസ് എത്തി. അതിനിടെ, 3 കാറുകൾ സംശയത്തിനിടയാക്കി. ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തെ തുടർന്നാണു കെഎൽ 18 സീരീസിലെ നമ്പറുകൾ പ്രത്യേകമായി പരിശോധിച്ചത്. സിസിടിവി പരിശോധിച്ചപ്പോൾ കാർ, അടുത്ത ജംക്‌ഷനായ കൈനാട്ടി കടന്നു പോയില്ലെന്നു കണ്ടെത്തി. തുടർ പരിശോധനയിൽ രാത്രി 11 ന് ശേഷം കാർ കൈനാട്ടി ജംക്ഷൻ കടന്നു പോയതായി വ്യക്ത‌മായി. കാറിന് കേടുപറ്റിയതിനാൽ അറ്റകുറ്റപ്പണിക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഒട്ടേറെ സ്പെയർപാർട്‌സ് കടകളിലും വർക്ഷോപ്പുകളിലും പൊലീസ് എത്തി.

കാർ കണ്ടെത്താൻ വഴിതുറന്നത് ഇൻഷുറൻസ് ക്ലെയിം ചെയ്തെന്ന വിവരം

അപകടശേഷം കാണാമറയത്തായ കാർ കണ്ടെത്താൻ പൊലീസിനു വഴി തുറന്നത് രൂപമാറ്റം വരുത്തി ഇൻഷുറൻസ് ക്ലെയിം ചെയ്തെന്ന വിവരം. മാർച്ചിൽ ഇൻഷുറൻസ് ക്ലെയിം ചെയ്ത വാഹനങ്ങൾ കണ്ടെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഭാഗങ്ങൾ മാറ്റിയതായി കണ്ടു. കാർ മതിലിൽ ഇടിച്ചതായി ഉള്ള ഫോട്ടോ തെളിവായി നൽകി 36,000 രൂപ ഇൻഷുറൻ സ് ക്ലെയിം വാങ്ങിയതു കണ്ടെത്തിയത് വഴിത്തിരിവായി. അപകടശേഷം കാറിൻ്റെ മുൻ വശത്തെ ഗ്ലാസ്, ബംപർ എന്നിവ മാറ്റിയിരുന്നു. രൂപമാറ്റം വരുത്തി തെളിവു നശിപ്പിച്ചത് വാഹന ഉടമ ഷെജിൽ ആണെന്നു വ്യക്തമായി. അന്വേഷണത്തിൽ ഷെജീലിൻ്റെ ബന്ധുവീട് ചോറോടിനു സമീപം മീത്തലങ്ങാടിയിൽ ഉള്ളതായും അപകടം നടന്ന ദിവസം രാത്രി ഒൻപതരയോടെ കാർ വീട്ടിൽ ഉണ്ടായിരുന്നതായും കണ്ടെത്തി. അതോടെ പൊലീസ് സംഘം വീട്ടിൽ നിന്നു കാർ കസ്‌റ്റഡിയിലെടുത്തു.

കുവൈത്തിൽ ജോലി ചെയ്തിരുന്ന ഷെജിൽ അവധിക്ക് നാട്ടിൽ വന്നപ്പോൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വടകര സാൻഡ് ബാങ്ക്സിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം. ഷെജീലിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തും. തെളിവ് നശിപ്പിച്ചതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കും. തെളിവു ലഭിക്കുന്ന മുറയ്ക്ക് അവരെയും പ്രതികളാക്കുമെന്നും ഡിവൈഎസ്‌പി വി.വി. ബെന്നി അറിയിച്ചു. എസ്ഐ പി.കുഞ്ഞിബാവ, എസ്എഐ കെ.പി.സുരേഷ്ബാബു, സി വിൽ പൊലീസ് ഓഫിസർമാരായ ജി.എൽ.സന്തോഷ്, കെ.ബി.ബിജേഷ്, കെ.ഷിനിൽ, ടി. എച്ച്.ബിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി