വജ്രജൂബിലി കഴിഞ്ഞിട്ടും ശാപമോക്ഷമില്ല; നടുവൊടിഞ്ഞ് കൂരാച്ചുണ്ട് അത്യോടി ഗവ. ആയുർവേദ ഡിസ്പെൻസറി



 ജില്ലയിലെ ഏറ്റവും പഴക്കമുള്ള ഡിസ്പെൻസറി അപ്‌ഗ്രേഡ് ചെയ്യാൻ നടപടിയില്ല

ഡിസ്പെൻസറി ആരംഭിച്ച ശേഷം തുടങ്ങിയ സ്‌ഥാപനങ്ങൾ ആശുപത്രിയാക്കി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും നടപടിയില്ല

കിടത്തിച്ചികിത്സാ കെട്ടിടത്തിൻ്റെ ആദ്യഘട്ട നിർമാണം കഴിഞ്ഞിട്ട് ഒന്നര വർഷം

ആശുപത്രിയാക്കി ഉയർത്താൻ ജീവനക്കാരെ അനുവദിച്ച് സർക്കാർ ഉത്തരവാകണം

✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ കൂരാച്ചുണ്ട് പഞ്ചായത്ത് അത്യോടി   ആയൂർവേദ ഡിസ്പെ പെൻസറിയോടുള്ള അധികൃത തരുടെ അവഗണന തുടരുന്നു. 60 വർഷങ്ങൾക്കു മുൻൻപ് സ്‌ഥാപിച്ച അത്യോടി  ഡിസ്പെ പെൻസറി ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള സ്‌ഥാപനമാണ്. ഇതിനു ശേഷം സ്ഥാപിച്ച ഡിസ്പെൻസറികൾ മിക്കതും ആശുപത്രിയാക്കി ഉയർത്തി മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

മലയോര മേഖലയിലെ യാത്രാസൗകര്യങ്ങൾ കുറഞ്ഞ പ്രദേശത്തിന് ചികിത്സാസൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രഥമ പരിഗണന നൽകുമെന്നു പ്രഖ്യാപനമു ണ്ടെങ്കിലും നടപ്പിലാകുന്നില്ലെന്ന് ജനങ്ങൾ പറയുന്നു. പട്ടികവർഗ  പട്ടിക പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടുന്ന ഒട്ടേറെ ഉന്നതികളിലെ എന്ന നിവാസികൾ കൃത്യമായ ചികിത്സ ലഭിക്കാതെ ദുരിതത്തിലാണ്. ദിവസേന 70ഓളം രോഗികൾ ഡിസ്പെൻസറിയിൽ ചികിത്സയ്ക്ക് എത്തുന്നുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഇരുപതിനായി രത്തോളം ആളുകൾക്ക് പുറമേ, കായണ്ണ, കോട്ടൂർ, ചക്കിട്ടപാറ പഞ്ചായത്ത് നിവാസികളും ചികിത്സയ്ക്ക് സ്ഥാപനത്തെ ആശ്രയിക്കുന്നുണ്ട്. ആയുർവേദ പഞ്ചകർമ്മ ചികിൽസയിൽ ചില അസുഖങ്ങൾക്ക്  രോഗികളെ കിടത്തി ചികിത്സ അനിവാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഈ ഡിസ്പെൻസറിയിൽ എത്തുന്ന രോഗികളെ കിടത്തി ചികിത്സ സൗകര്യം ഉള്ള ആശുപത്രിയിലേക്കാണ് ഇപ്പൊൾ അയക്കാറ് യാത്ര സൗകര്യം കുറഞ്ഞ ഈ പ്രദേശത്ത് നിന്ന് 15കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് രോഗികൾ ഇപ്പൊൾ ചികിത്സ തേടുന്നത്. 


അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ഡിസ്പെൻസറി കെട്ടിടം

നിലവിലെ ഡിസ്പെൻസറി കെട്ടിടം 22 വർഷം മുൻപ് നിർമിച്ചതാണ്. ഈ കെട്ടിടത്തിന് ചോർച്ചയുണ്ട്. ഡോക്ടർ രോഗികളെ പരിശോധിക്കുന്ന മുറിയിൽ സൗകര്യമില്ലാത്ത നിലയിലാണ്. ഫാർമസി ഫാർമസിയും, ശുചിമുറിയും അസൗകര്യങ്ങളിലാണു പ്രവർത്തിക്കുന്നത്.

ശുദ്ധജലം ശേഖരിക്കുന്ന കിണറിന്റെ അടിഭാഗം ഇടിയുന്നത് ജലലഭ്യതയ്ക്കും പ്രതിസന്ധിയാകുന്നുണ്ട്. കിണർ നവീകരണത്തിനും, ശുചിമുറി സൗകര്യത്തിനായി പഞ്ചായത്തിന്റെ പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ടന്ന് അധികൃതർ പറയുന്നു.

കൂരാച്ചുണ്ട് പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് ഈ ഡിസ്പെൻസറി. പഞ്ചായത്തി ന്റെ 27 സെന്റ് ഭൂമിയിലാണ് പ്രവർത്തനം. ആശുപത്രിയായി ഉയർത്താൻ വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും നിലവിലുണ്ട്

ഒന്നര വർഷത്തോളമായി കിടത്തിച്ചികിത്സാ കെട്ടിടം നോക്കുകുത്തി

2020-21 വർഷത്തിൽ പുരുഷൻ കടലുണ്ടി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചു കിടത്തിച്ചികിത്സ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചിരുന്നു. ഈ കെട്ടിടം പണിതിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നോക്കുകുത്തിയാ യി മാറി. ഇതിനൊപ്പം ഫണ്ട് അനുവദിച്ച മറ്റ് ആശുപത്രികളു ടെ കെട്ടിടം നിർമിച്ച് ഉദ്ഘാടന വും കഴിഞ്ഞു.

20 ബെഡ് സൗകര്യം വിഭാവ നം ചെയ്യുന്ന കെട്ടിടത്തിന്റെ പ്രാ ഥമിക പ്രവൃത്തി മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. വയറി ങ്, പ്ലമിങ്, പെയ്ന്റിങ്, മുറി വേർ തിരിക്കൽ, ഒന്നാം നിലയുടെ പ്രവ്യത്തി ഉൾപ്പെടെ ഇനിയും പൂർത്തീകരിക്കാനുമുണ്ട്. കുടി വെള്ളം, വൈദ്യുതി, റോഡ്, ശുചിമുറി, ഫർണിച്ചർ, ബെഡ് സൗകര്യവും ഏർപ്പെടുത്തണം :

ആശുപത്രിക്ക് ആവശ്യമായ തസ്‌തിക സൃഷ്ടിക്കണം

ആയുർവേദ ഡിസ്പെൻസറി ആശുപത്രിയാക്കി ഉയർത്താൻ ആവശ്യമായ തസ്‌തികയിൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ ധനവകുപ്പിന്റെ അനുമതിയാ ണ് അടിയന്തരമായി ലഭിക്കേ ണ്ടത്. ആശുപത്രിയായി ഉയർത്തി തസ്ത‌ിക സൃഷ്‌ടിച്ച ശേഷമാണ് കിടത്തിച്ചികിത്സയിക്ക് കെട്ടിടം നിർമിക്കാറുള്ളത്. എന്നാൽ ഈ ഡിസ്പെൻ സറിയിൽ ആദ്യം കെട്ടിടം നിർമാണമാണു തുടങ്ങിയതെന്ന പ്രത്യേകതയും ഉണ്ട്.

മലയോരത്തെ ചികിത്സാ സൗകര്യക്കുറവു പരിഗണിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളും, ത്രിതല പഞ്ചായത്തുകളും കൂരാച്ചുണ്ട് ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സയ്ക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

*******************
മലയോരത്തെ പൊതുജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ആയുർവേദ ഡിസ്പെൻസറി ആശുപത്രിയാക്കി ഉയർത്താൻ സർക്കാർ നടപടിയുണ്ടാകണം. ആശുപത്രിക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ എംഎൽഎ. ജില്ലാതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്‌ഥർ എന്നിവരുടെ ശക്‌തമായ ഇടപെടലുണ്ടാകണം.

ജോബി വാളിയംപ്ലാക്കൽ, പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ്


ആയുർവേദ ഡിസ്പെൻസറി ആശുപത്രിയായി അപ്ഗ്രേഡ് ചെയ്ത് കിടത്തിച്ചികിത്സയ്ക്ക് സാഹചര്യമുണ്ടാകണം. ഏറ്റവും പഴക്കമുള്ള ഈ സ്ഥാപനത്തെ അധികൃതർ അവഗണി ക്കുകയാണ്. ഇതോടൊപ്പമുള്ള ഡിസ്പെൻ സറികൾ ഉയർത്തി കിടത്തിച്ചികിത്സ തുടങ്ങി ക്കഴിഞ്ഞു. ഇപ്പോൾ രോഗികൾ കിടത്തി ചികിത്സയ്ക്ക് ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കുന്നതിനാൽ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ അടിയന്തര നടപടി അനിവാര്യമാണ് 

എ.കെ.പ്രേമൻ കൂരാച്ചുണ്ട്, സാമൂഹിക പ്രവർത്തകൻ


മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ആയുർവേദ ഡിസ്പെൻസറി ആശുപത്രിയായി ഉയർത്തുന്നതിന് ആവശ്യമായ ഭൂമിയും, സൗകര്യങ്ങളും പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയായി ഉയർത്തി കിടത്തിച്ചികിത്സ ആരംഭിക്കണമെന്നും, സ്‌റ്റാഫിനെ നിയമിക്കണമെന്നും തിരുവനന്തപുരത്ത് മന്ത്രിയെ നേരിൽക്കണ്ട് പഞ്ചായത്ത് ആവശ്യപ്പെട്ടു.

പോളി കാരക്കട, പ്രസിഡന്റ്റ് കൂരാച്ചുണ്ട് പഞ്ചായത്ത്


മലയോര പ്രദേശത്തെ ഏറ്റവും പഴക്കമുള്ള ഡിസ്പെൻസറി ആശുപത്രിയായി അപ്ഗ്ര ഡ് ചെയ്‌ത്‌ കിടത്തിച്ചികിത്സ ഒരുക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണം. ഐപി കെട്ടിടം, സ്‌റ്റാഫ് ഉൾപ്പെടെ ഏർപ്പെടു ത്തി ജനങ്ങൾക്ക് മികച്ച ചികിത്സ ലഭിക്കാൻ സാഹചര്യം ഉണ്ടാകണം.

ഒ.കെ.അമ്മദ്, സ്‌ഥിരസമിതി അധ്യക്ഷൻ കൂരാച്ചുണ്ട് പഞ്ചായത്ത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി