സി.എച്ച്, മുഹമ്മദ് കോയ സ്കോളർഷിപ്പ് (റിന്യൂവൽ) അപേക്ഷ ക്ഷണിച്ചു





കേരള സംസ്ഥാനത്തിലെ സർക്കാർ/ സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് പുതുക്കുന്നതിന് സംസ്ഥാനസ്റ്റൈപന്റ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

2023-24 സാമ്പത്തിക വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് അവസരം.

ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 6,000 രൂപ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്.

ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം.

വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷ ഡിസംബർ 30 ന് മുൻപായി നൽകണം.കൂടുതൽ

വിവരങ്ങൾക്ക്:അക്ഷയ കേന്ദ്രം

സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന

തീയതി: 2024 ഡിസംബർ 30

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി