കടുവ സഫാരി പാർക്ക്: വനം വകുപ്പ് അധികൃതർ ഭൂമി സന്ദർശിച്ചു
✒️ ജോബി മാത്യു
ചക്കിട്ടപാറ: മുതുകാട് കടുവ സഫാരി പാർക്കിന് ഡിപിആർ തയാറാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് ഉത്തരമേഖല ചീഫ് കൺസർവേറ്റർ കെ.എസ്.ദീപയും സംഘവും നിർദിഷ്ട പാർക്ക് ഭൂമി സന്ദർശിച്ചു. കഴിഞ്ഞ ദിവസം കോണ്ടുർ സർവേയും സൈറ്റ് വർക്കും പ്രവൃത്തിയും കരാർ ഏറ്റെടുത്ത കൺസൽറ്റൻസി ഡൽഹി ജെയിൻ ആൻഡ്
അസോഷ്യേറ്റ്സ് ആരംഭിച്ചിരുന്നു. പ്രോജക്ട് സ്പെഷൽ ഓഫിസർ കെ.കെ.സുനിൽകുമാർ, റീജനൽ എസിസിഎഫ് പിഎ ജോഷിൽ, കൺസൽറ്റൻ സി മാനേജിങ് ഡയറക്‌ടർ പങ്കജ് ജെയിൻ, പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എൻ.കെ. പ്രബീഷ്, ഡപ്യൂട്ടി റേഞ്ച് ഫോറ സ്‌റ്റ് ഓഫിസർ ഇ.ബൈജുനാഥ് എന്നിവർ പങ്കെടുത്തു.

Comments
Post a Comment