പേരാമ്പ്രയിൽ ഇന്നു മുതൽ പുതിയ ട്രാഫിക് പരിഷ്കാരം



  പോലീസ് സ്റ്റേഷൻ റോഡും പ്രസിഡൻസി കോളേജ് റോഡും വൺവേ ആക്കി. 

പേരാമ്പ്ര : പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിൽ തീരുമാനിച്ച പേരാമ്പ്രയിലെ പുതിയ ട്രാഫിക് പരിഷ്കാരം ഡിസംബർ 16 മുതൽ ഘട്ടം ഘട്ടമായി നടപ്പിലാക്കും .പുതിയ പരിഷ്കാരം അനുസരിച്ചു പോലീസ് സ്റ്റേഷൻ റോഡും പ്രസിഡൻസി കോളേജ് റോഡും വൺവേ ആക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷൻ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ജിയുപി സ്കൂളിനടുത്തുനിന്നും വലതു വശത്തേക് തിരിഞ്ഞു ചേനോളി റോഡ് വഴി മാത്രമേ  ടൗണിലേക്ക് പ്രവേശിക്കാവൂ.അതേപോലെ പ്രസിഡൻസി കോളജ് റോഡിൽ നിന്നും വാഹനങ്ങൾ നേരിട്ട് ടൗണിലേക്ക് ഇറങ്ങാതെ പൈതോത്ത് റോഡ് വഴി മാത്രമേ ടൗണിലേക്ക് പ്രവേശിക്കാവൂ.ടൗണിലെ പാർക്കിംഗ് സംബന്ധിച്ചുള്ള കാര്യങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും പുതിയ പരിഷ്കാരവുമായി പൊതു ജനങ്ങൾ സഹകരിക്കണമെന്നും പേരാമ്പ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടറും അറിയിച്ചു.


▪️

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി