വന്യമൃഗ ശല്യം: സൗരവേലി നിർമാണം നടന്നില്ല.വനംവകുപ്പ് ഉറപ്പ് പാലിക്കണം; ഡാം റോഡിൽ സൗരവേലി സ്ഥാപിക്കണം'
വനംവകുപ്പ് ഉറപ്പ് പാലിക്കണം; ഡാം റോഡിൽ സൗരവേലി സ്ഥാപിക്കണം'
✒️ നിസാം കക്കയം, ജോബി മാത്യു
കൂരാച്ചുണ്ട് : കക്കയം ഡാം റോഡിൽ നിരന്തരം വന്യ മൃഗശല്യമുണ്ടാകുന്ന മേഖലയിൽ സൗരവേലി നിർമിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധമുയരുന്നു. മാർച്ച് അഞ്ചിന് കർഷകൻ പാലാട്ടിയിൽ അബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന്
ജനകീയസമരത്തിനുശഷം നടന്ന ചർച്ചയിൽ ഈ മേഖലയിൽ രണ്ടുകിലോമീറ്റർ ദൂരം സൗരവേലി ഉടൻ നിർമിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നതാണ്.
എന്നാൽ, പത്തുമാസം കഴിഞ്ഞിട്ടും ഒരുനടപടികളും തുടങ്ങാൻസാധിച്ചിട്ടില്ല. കാട്ടുപോത്തുകൾ വീണ്ടും ഇറങ്ങാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. വനംവകുപ്പ് മേഖലയിൽ പട്രോളിങ് ശക്തമാക്കണമെന്നും ആർ.ആർ.ടി. സംഘത്തിന്റെ സാന്നിധ്യം മുഴുവൻസമയവും ഉറപ്പുവരുത്തണമെന്നുമാണ് പ്രദേശ വാസികൾ ആവശ്യപ്പെടുന്നത്.
വന്യമൃഗ ശല്യം: സൗരവേലി നിർമാണം നടന്നില്ല
കൂരാച്ചുണ്ട്: വന്യമൃഗ ശല്യം രൂക്ഷമായ മേഖലയിൽ സൗരവേലി നിർമിക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പ് പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു.
മാർച്ച് 5ന് കൃഷിയിടത്തിൽ കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സമയത്ത് സൗരവേലി ഉടൻ നിർമിക്കുമെന്ന് വനം വകുപ്പ് അധികൃതർ ഉറപ്പ് നൽകിയിട്ടും 10 മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ല.
കാട്ടുപോത്ത് ഉൾപ്പെടെ വന്യമൃഗങ്ങൾ ഇറങ്ങുന്ന ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ മേഖലയിലെ റോഡരികിൽ 2 കിലോമീറ്റർ ദൂരത്തിൽ സൗരവേലി നിർമിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഈ ഭാഗത്ത് കഴിഞ്ഞ ദിവസം ഡാം റോഡിൽ കാട്ടുപോത്തിനെ കണ്ടിരുന്നു.
ഏബ്രഹാമിനെ കൊലപ്പെടുത്തിയ കൃഷിഭൂമിയുടെ സമീപത്തെ കൃഷിയിടത്തിലും കാട്ടുപോത്തിൻ്റെ കാൽപാടുകൾ കണ്ടിട്ടുണ്ട്. കാട്ടുപോത്തുകൾ വീണ്ടും ഇറങ്ങിയതോടെ പ്രദേശവാസികളും വിനോദ സഞ്ചാരികളും ആശങ്കയിലാണ്. കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷന്റെ പരിധിയിലെ മേഖലയാണിത്. വനം വകുപ്പ് മേഖലയിൽ നിരീക്ഷണം ഊർജിതമാക്കി പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Comments
Post a Comment