ക്രിസ്‌മസ് ആഘോഷത്തിന് പള്ളികളും, ഭവനങ്ങളും ഒരുങ്ങി



✒️ ജോബി മാത്യു 

യേശുവിന്റെ കാലിത്തൊഴുത്തിലെ ജനനത്തെ സ്‌മരിച്ച് ക്രിസ്മസ് ആഘോഷ ത്തിനു പള്ളികളും ഭവനങ്ങളും ഒരുങ്ങി

കൂരാച്ചുണ്ട് 

കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇന്നു വൈകിട്ട് 5.15ന് ജിംഗിൾ ബെൽ പൊലീസ് ‌സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച് പള്ളി ഗ്രൗണ്ടിൽ സമാപിക്കും സാന്ത സൈക്കിൾ റാലിയും നടക്കും. തുടർന്ന് കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ 6.45ന് ടൗൺ കാരൾ, ഫ്ലാഷ് മോബ്, സാന്താ നൃത്തം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്

ഓഞ്ഞിൽ 

ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് സന്ദേശവുമായി ഭവനങ്ങളിൽ നടന്ന കാരളിന് വികാരി ഫാ.
ജോമി ജോർജ്, ട്രസ്‌റ്റി സജി ചേലാപറമ്പത്ത്, സെക്രട്ടറി ജിസോ കാഞ്ഞിരത്തുംകുഴിയിൽ എന്നിവർ നേതൃത്വം നൽകി

കൂരാച്ചുണ്ട് 

കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ 24ന് രാത്രി 11.30ന് തിരുപ്പിറവി ചടങ്ങു കൾക്ക് വികാരി ജനറൽ ഫാ.വിൻസെന്റ് കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. കുർബാന, സന്ദേശം. പുൽക്കൂട് സന്ദർശനം ക്രിസ്മസ് ട്രീ, സമ്മാന വിതരണം. കേക്ക് വിതരണം എന്നിവ ഉണ്ടാ കും. 25ന് രാവിലെ 6നും, 8നും കുർബാന.

ചക്കിട്ടപാറ 

ചക്കിട്ടപാറ സെന്റ് ആന്റണി സ് പള്ളിയിൽ 24ന് രാത്രി 8ന് ടൗൺ കാരൾ, 11.30ന് വികാരി ഹാ.പ്രിയേഷ് തേവടിയുടെ മുഖ്യ കാർമികത്വത്തിൽ തിരുപ്പിറവി ചടങ്ങുകൾ നടക്കും

കുളത്തുവയൽ 

കുളത്തുവയൽ സെന്റ് ജോർജ്തീർഥാടന കേന്ദ്രത്തിൽ 24ന് രാത്രി 11.45ന് റെക്‌ടർ ഫാ.തോമസ് കളരിക്കലിന്റെ മുഖ്യ കാർമി കത്വത്തിൽ തിരുപ്പിറവി ചടങ്ങു കൾ നടക്കും. ടൗൺ കാരളും നടക്കും

ഓഞ്ഞിൽ 

ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ 24ന് വൈകിട്ട് 6ന് ക്രിസ്മസ് ശുശ്രൂഷകൾക്ക് വികാരി ഫാ.ജോ മി ജോർജ് മുഖ്യ കാർമികത്വം വഹിക്കും. അമ്പാഴപ്പാറ സെന്റ്റ് ജോർജ് ഓർത്തഡോക്സ് പള്ളി യിൽ 24ന് വൈകിട്ട് 6ന് ജനന പ്പെരുന്നാൾ ശുശ്രൂഷകൾക്ക് വി കാരി ഫാ.പി.എസ്.മർക്കോസ് പ്രധാന കാർമികനായിരിക്കും.
ഓഞ്ഞിൽ സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളി യിൽ 24ന് രാത്രി 9.30ന് ക്രിസ്‌മ സ് ശുശ്രൂഷ, പ്രദക്ഷിണം, കുർ ബാന എന്നിവ നടക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി