കോഴിക്കോട് ജൂനിയർ ഇൻസ്ട്രക്ടർ നിയമനം;



കോഴിക്കോട്: ജില്ലയിലെ ഒരു
സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ മുൻഗണന വിഭാഗത്തിനായി സംവരണം ചെയ്ത‌ ജൂനിയർ ഇൻസ്ട്രക്ടർ (കോസ്മറ്റോളജി) തസ്ത‌ികയിൽ താത്കലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത- എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, പ്രസ്‌തുത ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമുള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ കോസ്‌മറ്റോളജി ട്രേഡിൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമുളള ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഗവണ്മെന്റ്/ഗവണ്മെന്റ് അംഗീകൃത പോളിടെക്നിക്കുകളിൽ നിന്നുളള കോസ്‌മറ്റോളജി ട്രേഡിലുളള എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായം: 19-44. ശമ്പളം: 37400 - 79000. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 31-നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ - 0495 2370179.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി