കക്കയം ഡാമിൽ ബ്ലൂ അലർട്ട്; ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ അടച്ചു.



അതിതീവ്രമഴ;  അതീവജാഗ്രത

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

 മലയോരത്ത് യാത്രാനിയന്ത്രണം

✒️ജോബി മാത്യു 

കൂരാച്ചുണ്ട് : ഡാം വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് കക്കയം ജലവൈദ്യുത പദ്ധതിയുടെ കക്കയം, കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമുകളിലും ജലനിരപ്പ് വർധിച്ചു കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലർ 5 ലവൽ ആയ 755 70 മീറ്ററായി കൂടി 757 50 മീറ്ററാണ് റെഡ് അലർട്ട് അതിശക്തമായ മഴ പെയ്താൽ ഡാമിലെ ജലനിരപ്പ് വർധിക്കാൻ സാധ്യതയുള്ള തിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു 


പെരുവണ്ണാമുഴി ഡാമിലെ ജലനിരപ്പ് ഇന്നലെ 39.85 മീറ്റർ ആയി ഉയർന്നു. ഡാം മേഖല യിൽ ഇന്നലെ വൈകിട്ട് വരെ തീവ്രമഴ ഉണ്ടായിരുന്നില്ല. പെരുവണ്ണാമൂഴി പദ്ധതിയിൽ വൈദ്യുതി ഉൽപാദനവും മിക ച്ച തോതിൽ നടക്കുന്നുണ്ട്. കക്കയം, പെരുവണ്ണാമുഴി ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ ഇന്നലെ രാവിലെ തുറന്നിരുന്നു. എന്നാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കലക്ടറുടെ ഉത്തരവിനെ തുടർന്ന് 11.30ന് കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, പെരുവണ്ണാമൂഴി ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ അടച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി