നാട്ടിലുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈറ്റിൽ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി മടങ്ങി പിതാവ്.
മകളോട് ക്രൂരതകാട്ടിയ ആളോട് ; പിതാവിൻ്റെ പ്രതികാരം.
ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശിൽ ഡിസംബർ ആറിനാണ് കൊലപാതകം നടന്നത്. കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തിൽ തുമ്പൊന്നും ലഭിച്ചില്ല. കൊലപാതകം നടത്തിയെന്ന് കരുതുന്ന ആൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പതിനഞ്ച് വർഷമായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ആന്ധ്രാസ്വദേശി.
ഭാര്യയും മകളും ഇയാൾക്കൊപ്പം
കുവൈറ്റിലായിരുന്നു താമസം. എന്നാൽ പിന്നീട് ഇയാൾ മകളെ നാട്ടിലുള്ള ഭാര്യയുടെ
മാതാപിതാക്കളുടെ സംരക്ഷണത്തിലാക്കി.
മകളുടെ ചെലവിനുള്ള പണം ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഭാര്യയുടെ
കുടുംബത്തിൻ്റെ സാമ്പത്തികനില
മോശമായതിനെ തുടർന്ന് ഭാര്യാbമാതാവിനേയും അദ്ദേഹം വിദേശത്തേയ്ക്കു
കൊണ്ടുപോയി. ഇതോടെ പന്ത്രണ്ടുകാരിയുടെ സംരക്ഷണ ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏൽപിച്ചു. ആദ്യമൊക്കെ സഹോദരിയുടെ കുടുംബം പെൺകുട്ടിയെ നന്നായി നോക്കിയിരുന്നെങ്കിലും പിന്നീട് അവർ അതിന് വിസമ്മതിച്ചു. ഇതോടെ ഭാര്യാ മാതാവ് നാട്ടിലേക്ക് തിരിച്ചെത്തി. നാട്ടിലെത്തിയ മുത്തശ്ശിയോട് പെൺകുട്ടി പീഡന വിവരം
തുറന്നുപറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെvകുടുംബം പൊലീസിൽ പരാതി
നൽകുകയായിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായില്ല.
പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്ത‌് വിട്ട പൊലീസ് പരാതിക്കാരോട് മോശമായി പെരുമാറിയതായാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് മകളോട് ക്രൂരതകാട്ടിയ ആളോട് പ്രതികാരം ചെയ്യാൻ പിതാവ് തീരുമാനിച്ചത്. കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയ പിതാവ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദിച്ച് ആരോപണവിധേയനായ ബന്ധുവിനെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Comments
Post a Comment