കൂരാച്ചുണ്ട് അങ്ങാടി റോഡിൽ സുരക്ഷിത യാത്രയ്ക്കായി നല്ലപാഠം വിദ്യാർഥികൾ സീബ്രാ ലൈൻ വേണം.



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ടൗണിൽ നിന്നു കല്ലാനോട് റോഡിലെ മേലെ അങ്ങാടിയിൽ പ്രധാന പാതയിൽ സീബ്രാ ലൈൻ ഇല്ലാത്തത് വിദ്യാർഥികൾക്ക് അപകട ഭീഷണിയാകുന്ന വിഷയത്തിൽ ഇടപെട്ട് വിദ്യാർഥികൾ. പ്രശ്നം സംബന്ധിച്ച് മനോരമയിൽ കഴിഞ്ഞ ദിവസം വാർത്ത വന്നതിനെ തുടർന്ന് കുരാച്ചുണ്ട് സെന്റ് തോമ സ് യുപി സ്‌കൂൾ മനോരമ നല്ല പാഠം വിദ്യാർഥികളാണ് റോഡിലെ അപായ സാധ്യതയെക്കുറിച്ച് അധികൃതർക്ക് നിവേദനം നൽകിയത്.

വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ ഈ മേഖലയിൽ സീബ്രാ ലൈൻ പുനഃസ്‌ഥാപിക്കണമെന്നും, പൊലീസിന്റെ സേവ നം സ്ഥിരമായി ഏർപ്പെടുത്തണ മെന്നും കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കൂരാച്ചുണ്ട് സ്‌റ്റേഷൻ ഇൻസ്പെ ക്ടർ കെ.പി.സുനിൽകുമാർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുമെന്ന് അധികൃതർ ഉറപ്പു നൽകി. നല്ലപാഠം കോ ഓർഡിനേറ്റർമാരായ മരിയ ജിൻസി, നിതിൻ തോമസ്, വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് നിധാൻ, എയ്ഞ്ചൽ റോസ്, ദേവ പ്രിയ, ജിനോ ജെറിൻ എന്നിവർ നേത്യത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി