ചക്കിട്ടപാറ;പേരാമ്പ്ര എസ്റ്റേറ്റിലെ മരം വിൽപന; നിരാഹാര സമരം നടത്തി
ചക്കിട്ടപാറ : പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ മരം വിൽപനയിൽ നടന്ന അഴിമതി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും എസ്‌റ്റേറ്റ് തൊഴിലാളികളായ വി.കെ.സുരേഷ്, ഷാജി ജോർജ് എന്നിവർ നിരാഹാര സമരം നടത്തി.
എസ്‌റ്റേറ്റ് ചെക്പോസ്റ്റിനു സമീപത്തെ റോഡരികിൽ ഇന്നലെ രാവിലെ 6ന് ആരംഭിച്ച സമരം വൈകിട്ട് 6ന് സമാപിച്ചു. റബർ മരങ്ങൾ തൂക്കി വിറ്റതിൽ വൻ ക്രമക്കേട് നടന്നതായി സമരക്കാർ ആരോപിച്ചു. വിവിധ യൂണിയൻ നേതാക്കളായ കെ.ജി.രാ മനാരായണൻ, ഒ.ജി.ബാബു, എം .കെ.സുനിൽ കുമാർ, വിജു ചെറുവത്തൂർ, സി.പി.ഷാജി, കെ.കെ. സുധീഷ്, എം.കെ.ബിജു, കെ.പി. ശ്രീജിത്ത്, എൻ.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു

Comments
Post a Comment