കൂരാച്ചുണ്ടിൽ തെരുവു നായയുടെ ആക്രമണം . നായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിൽസയിൽ..
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സെൻ്റ് തോമസ് സ്ക്കൂളിലെ 5 ക്ലാസ് വിദ്യാർത്ഥി ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരുമ്പോഴാണ് ചാലിടത്തിൽ വച്ചാണ് തെരുവു നായയുടെ ആക്രമണം ഉണ്ടായത്. കൈയ്ക്കും തുടയിലും പരിക്ക് പറ്റിയ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. സമാനമായ പ്രശ്നം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉയർന്ന് വരുന്നുണ്ട്.
------- --------- ------ ------ ----- ----- ------ ------
മനുഷ്യൻ്റെ ജീവന് ഭീഷണിയായി പേ വിഷ യേറ്റ് ആക്രമകാരികളായി നടക്കുന്ന നായകളെ കൊന്നേ മതിയാവൂ. ഇതിൻ്റെ പേരിലുള്ള നിയമ പ്രശ്നം നിങ്ങളുടെ ജനപ്രതിനിധിയെന്ന നിലയിൽ ഞാൻ ഏറ്റെടുത്തിരിക്കും.
(അഡ്വ വി കെ ഹസീന
ബ്ലോക്ക് പഞ്ചായത്ത് അംഗം)

Comments
Post a Comment