യാത്രയ്ക്കൊരുങ്ങി മലയോരം
കൂരാച്ചുണ്ട് വട്ടച്ചിറ- വയലട റോഡിനായി;കാൽനടയാത്ര ഇന്ന്
വയലട നടത്തത്തിൽ 150-ലേറെപ്പേർ
✒️നിസാം കക്കയം
കൂരാച്ചുണ്ട് : പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന വട്ടച്ചിറ-വയലട റോഡ് യാഥാർഥ്യ മാക്കണമെന്ന ആവശ്യമുന്നയിച്ച് ആക്‌ഷൻ കമ്മിറ്റിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച വയലട നടത്തം സംഘടിപ്പിക്കും.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ വയലട, കക്കയം, കരിയാത്തുംപാറ, തോണിക്കട വ് മേഖലകളെ പരസ്പരം ബന്ധി പ്പിക്കുന്ന ടൂറിസം കോറിഡോ -റായി വികസിപ്പിക്കാൻകഴിയന്ന റോഡ് യാഥാർഥ്യമാക്കണ മെന്നാവശ്യപ്പെട്ടാണ് കാൽനടയാത്ര.
കെ.എം. സച്ചിൻദേവ് എം .എൽ.എ., ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, കൂരാച്ചുണ്ട്ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡ ൻ്റ് പോളി കാരക്കട, ജനപ്രതി നിധികൾ, വിവിധ രാ ഷ്ട്രീയപ്പാർട്ടി പ്രതിനിധി കൾ തുടങ്ങിയവർ പങ്കെടുക്കു മെന്ന് വട്ടച്ചിറ-വയലട റോഡ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യാത്ര വയലടയിലെത്തുമ്പോൾ പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണ ന്റെ നേതൃത്വത്തിലുള്ള സംഘം യാത്രയെ സ്വീകരി ക്കുമെന്നും ആക്‌ഷൻ കമ്മിറ്റി അറിയിച്ചു
യാത്രയ്ക്കൊരുങ്ങി മലയോരം
മലയോരമേഖലയിലേക്ക് ജനങ്ങളുടെ കുടിയേറ്റത്തിന്റെ സ്മരണയുറങ്ങുന്ന ചരിത്രപാത വീണ്ടെടുക്കാനുള്ള കാൽ നടയാത്രയിൽ പങ്കെടുക്കാനായി നൂറ്റൻപതോളം ആളുകളാണ് പേര് രജിസ്റ്റർചെയ്തിട്ടുള്ളത്. യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായി രണ്ടുദിവസങ്ങളിലായി ഹിറ്റാച്ചി ഉപയോഗിച്ച് വഴിയൊരുക്കലും പൂർത്തിയായിട്ടുണ്ട്. കൂരാച്ചുണ്ട് കി ഡ്സോൺ സ്കൂളിലെ 25 വിദ്യാർഥികളും അധ്യാപകരും യാത്രയ്ക്ക് പേര് രജിസ്റ്റർചെയ്തിട്ടുണ്ട്.
കാൽനട യാത്രക്കാർക്കൊപ്പം ജീപ്പേഴ്‌സ് ഓഫ്‌റോഡ് വിഭാഗം പതിന്നാല് ജീപ്പുകളുമായി സംഘത്തെ അനുഗമിക്കും. വയലടയെത്തി തിരികെനടന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് കുരാച്ചുണ്ട് കിഡ്‌സോൺ സ്കൂളിൻ്റെ മൂന്നുബസുകൾ സൗജന്യമായി അന്നേദിവസം വയലടയിൽനിന്ന് തിരികെ കൂരാച്ചുണ്ടിലേക്ക് സർവീസുനടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കാൽ നടയാത്രക്കാർക്ക് കുടിവെള്ളവും ഭക്ഷണവും തൊപ്പിയുമൊക്കെ സ്പോൺസർ ചെയ്തുകൊണ്ടും ആളുകൾ പിന്തുണയുമായി രംഗത്തുണ്ട്. കാൽനടയാത്രയ്ക്ക് സ്വീകരണം നൽകു ന്നതുമായി ബന്ധപ്പെട്ട് പനങ്ങാട് ഗ്രാമ പഞ്ചായത്തംഗം റംല ഹമീദിൻ്റെ അധ്യക്ഷതയിൽ വയലടയിൽ ബുധനാഴ്ച സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്.
വിളംബരജാഥ സംഘടിപ്പിച്ചു
കൂരാച്ചുണ്ട് വട്ടച്ചിറ-വയലട റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന വയലട നടത്തവുമായി ബന്ധപ്പെ ട്ട് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ വിളംബരജാഥ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിത്സൺ മംഗലത്ത് പുത്തൻപുരയിൽ, വിജയൻ കിഴക്കയിൽമിത്തൽ, ജോസഫ് വെട്ടുകല്ലേൽ, എൻ.കെ. കുഞ്ഞമ്മദ്, രാജൻ ഉറുമ്പിൽ എന്നിവർ നേതൃത്വം നൽകി.


Comments
Post a Comment