കൂരാച്ചുണ്ട് -വട്ടച്ചിറ-വയലട റോഡ് വേണം. നാട് ഒരുമിച്ചുനടക്കും.




ഡിസംബർ ഏഴിന് വയലടയിലേക്ക് കാൽനടയാത്ര

✒️നിസാം കക്കയം 

 കൂരാച്ചുണ്ട് : പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന വട്ടച്ചിറ -വയലട റോഡുകളെ ബന്ധിപ്പിക്കുന്ന റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശത്തിന്റെ വികസനത്തിന് വലിയ രീതിയിലുള്ള മുന്നേറ്റത്തിന് കാരണമാകുന്ന റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ നടക്കുന്ന വയലട മലനടത്തത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് നൂറുകണക്കിനാളുകളാണ് പേരുകൾ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നത്.

കാൽനട യാത്രക്കാർക്കൊ പ്പം സാദിഖ് ഓണട്ടിന്റെയും സിയാദ് പുള്ളുപറമ്പിലിന്റെയും നേതൃത്വത്തിലുള്ള ഓഫ് റോഡ് -വിഭാഗവും പത്തു ജീപ്പുകളുമായി സംഘത്തെ അനുഗമിക്കും. വയലടയെത്തി തിരികെ നടന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് കൂരാച്ചുണ്ട് കിഡ്‌സോൺ സ്കൂളിൻ്റെ മൂന്നുബസുകൾ സൗജന്യമായി അന്നേദിവസം വയലടയിൽനിന്ന് തിരികെ കൂരാച്ചുണ്ടിലേക്ക് സർവീസ് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കാൽ നടയാത്രക്കാർക്ക് കുടിവെള്ളവും ഭക്ഷണവും അടക്കമുള്ളവ സ്പോൺസർ ചെയ്യാനും ആളുകൾ മുന്നോട്ടുവരുന്നുണ്ട്.
ശനിയാഴ്ച രാവിലെ എട്ടിന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ നേതൃത്വത്തിലുള്ള കാൽനടയാത്ര ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഫ്ലാഗ് ഓഫ് ചെയ്യും. യാത്ര വയലടയെത്തുമ്പോൾ പനങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കുട്ടികൃഷ്ണന്റെ നേതൃത്വത്വത്തിലുള്ള സംഘം സ്വീകരിക്കുമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളായ ജോസഫ് വെട്ടുകല്ലേൽ, രാജൻ ഉറുമ്പിൽ, എൻ.കെ. കുഞ്ഞമ്മദ്, സണ്ണി പാറുകുന്നേൽ എന്നിവർ അറിയിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി