കൂരാച്ചുണ്ട് - വയലട റോഡ് വികസനം കാൽനടയാത്ര നാളെ രാവിലെ
വട്ടച്ചിറയിൽ നിന്ന് വയലടയിലേക്കുള്ള റോഡിലെ കാട് വെട്ടലും, ഓഫ് റോഡ് വാഹനങ്ങൾക്ക് പോകാൻ വഴി ഒരുക്കലും കുഞ്ഞമ്മദ് കൂരാച്ചുണ്ടിൻ്റെയും രാജൻ മാഷിൻ്റെയും നേതൃത്വത്തിൽ ഇന്ന് പൂർത്തിയായി
✒️ജോബി മാത്യു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് - വട്ടച്ചിറ - വയലട റോഡ് വീണ്ടെടുക്കാനായി കർമസമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 8ന് വട്ടച്ചിറയിൽ നിന്നു വയലട യിലേക്ക് ജനകീയ കാൽനട യാത്ര നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട, ജനറൽ കൺവീനർ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ അറിയിച്ചു.
കൂരാച്ചുണ്ടിൽ നിന്നു വയലടയിലേക്കുള്ള ദൂരം കുറഞ്ഞതും കയറ്റം കുറവുള്ളതുമായ 4. 8 കിലോമീറ്റർ ദൂരമുള്ള റോഡാണിത്. വട്ടച്ചിറ വരെ 1.8 കിലോമീറ്റർ 8 മീറ്റർ വീതി നിലവിലുണ്ട്. വട്ടച്ചിറയിൽ നിന്നും 2.650 കിലോമിറ്റർ 4 മീറ്റർ റോഡ് നിലവിലുണ്ട്.
350 മീറ്റർ ദൂരം നടവഴിയാണ് പാത പൂർണമായും 8 മീറ്റർ വീതിയിൽ നിർമിക്കാനാണ് കർമസമിതി ലക്ഷ്യമിടുന്നത്. വയലടയിൽ നിന്നു കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഉൾപ്പെടെയുള്ള ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്.
കേന്ദ്ര സർക്കാരിന്റെ പിഎംജിഎവൈ, പൊതുമരാമത്ത് വകുപ്പ് ഈ പാത ഏറ്റെടുത്ത് നവീകരണം നടത്തണമെന്നാണ് ജനകീയാവശ്യം
വട്ടച്ചിറയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ കെ.എം.സച്ചിൻദേവ് എംഎൽഎ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, യുവജന സംഘടന പ്രതിനിധികൾ. വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും. വയലടയിൽ പനങ്ങാട്
പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്‌ണന്റെ നേത്യത്വത്തിൽ യാത്രയെ സ്വീകരിക്കും.

Comments
Post a Comment