എരപ്പാംതോട് സാംസ്ക‌ാരികനിലയം അവഗണനയുടെ പടുകുഴിയിൽ.




✒️നിസാം കക്കയം

കൂരാച്ചുണ്ട്: കായണ്ണ, കൂരാച്ചുണ്ട്
പഞ്ചായത്ത് അതിർത്തിയായ എരപ്പാംതോട് ജങ്ഷ നിലെ സാംസ്കാരിക നിലയം ശോച്യാവസ്ഥയിൽ കായണ്ണ പഞ്ചായത്ത് ആറാംവാർഡിൽ ഉൾപ്പെട്ട കെട്ടിടം കാടു കയറി നശിക്കുകയാണ്. കെട്ടിടത്തിനുമുകളിലും സൺ ഷെയ്‌ഡുകളിലും കാടുകയറിയിട്ടുണ്ട്. കെട്ടിടത്തിന് ചോർച്ചയുള്ളതിനാൽ പത്രങ്ങൾ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ മഴക്കാലത്ത് നനഞ്ഞുനശിക്കും. ജനലുകളും വാതിലുകളുമെല്ലാം തകർന്ന നിലയിലാണ്. കെട്ടിടത്തിൻ്റെ വയറിങ് സംവിധാനവും താറുമാറായിക്കിടക്കുകയാണ്.


ഫർണിച്ചറും ചിതലരിച്ചുനശി ക്കുന്ന സാഹചര്യമാണ്. കെ ട്ടിടത്തിന്റെ പുറകുവശത്ത് മണ്ണിടിഞ്ഞുവീണ് കെട്ടിടത്തി ന് ഭീഷണിയായ സാഹചര്യ വുമുണ്ട്.

1998-ൽ നിർമിച്ച സാംസ്‌കാരിക നിലയത്തെ എരപ്പാംതോട്, കാറ്റുള്ളമല, ഊളേരി, വട്ടച്ചിറമുക്ക് മേഖലയിലെ ഒട്ടേറെപ്പേർ ഉപയോഗിക്കുന്നുണ്ട്. കാറ്റുള്ളമ ദിപ്തി ആർട്‌സ് ആൻഡ് സ്റ്റോർട്‌സ് ക്ലബിൻ്റെ ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

സാംസ്കാരികനിലയം സ്ഥിതിചെയ്യുന്നത് കായണ്ണ പഞ്ചായത്തിലും ഉപയോഗിക്കുന്ന കൂടുതൽ ആളുകൾ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉള്ളവരും ആയതിനാൽ ഇരു പഞ്ചായത്തുകളും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
  --------- --------- --------- --------- 
അടിയന്തരപരിഹാരം കാണണം

എരപ്പാംതോട് സാംസ്കാ രികനിലയത്തിന്റെ ഇന്ന ത്തെ അവസ്ഥയ്ക്ക് പരിഹാ രം കാണണം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടു ത്താൻ ഫണ്ടനുവദിക്കാൻ അധികൃതർ നടപടിയെടുക്ക ണം. വായിക്കാനുള്ള സൗക ര്യത്തിനൊപ്പം ആശയവിനിമയത്തിനും സം വാദത്തിനു്യമുള്ള ഇടമായിക്കൂടി സാംസ്കാരി കനിലയത്തെ മാറ്റണം. മഴക്കാലത്ത് വായന ശാലയിൽ സുരക്ഷിതമായി ഇരുന്നുവായിക്കാ നുള്ള സൗകര്യമുണ്ടാകണം.
(തോമസ് ആനിക്കാട്ട് സാംസ്ക‌ാരികപ്രവർത്തകൻ)

അധികൃതർ ഇടപെടണം

കൂരാച്ചുണ്ട്, കായ ണ്ണ ഗ്രാമപ്പഞ്ചായ ത്തുകളിലെ ഒട്ടേറെ ആളുകൾ ആശ്രയി ച്ചിരുന്ന എരപ്പൊം തോട് സാംസ്കാരികനിലയം തീർത്തും ജീർണാവസ്ഥയി ലാണ്. ഇത് സ്ഥിതിചെയ്യു ന്നത് കായണ്ണ പഞ്ചായത്തി ലാണെങ്കിലും ഉപയോഗിക്കുന്നത് കൂടുത ലും കൂരാച്ചുണ്ടിൽനിന്നുള്ളവരാണ്. സം സ്റ്റാരികനിലയം സംരക്ഷിക്കാനും അറ്റകുറ്റ പ്പണി നടത്താനും രണ്ടുപഞ്ചായ ത്തുകളും കൂട്ടായ ശ്രമം നടത്തണം.
(പീറ്റർ കിങ്ങിണിപ്പാറ പൊതുപ്രവർത്തകൻ)

സ്ഥലസൗകര്യം ഇല്ലാത്തതാണ് തടസ്സം

സാംസ്കാരികനി ലയം നിലവിൽ പ്രവർത്തിക്കുന്ന1.5 സെന്റ്റിലാ യതിനാൽ കെ ട്ടിടം നവീകരിക്ക ണമെങ്കിൽ കു ടുതൽ ഭൂമിവേ ണം. ഭൂമി ലഭിക്കാനാവശ്യമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഭൂമി ലഭ്യമാകുന്ന നടപടികൾ പൂർത്തി യായാൽ കെട്ടിടനിർമാണത്തിന് ഫണ്ട് ലഭിക്കും

(പി.കെ. ഷി‌ജു
കായണ്ണ ഗ്രാമപഞ്ചായത്ത് അംഗം)


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി