കക്കയത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തുകളെ തുരത്തി




✒️നിസാം കക്കയം


(ആർ.ആർ.ടി. സംഘം കക്കയത്തെത്തിയപ്പോൾ)

കക്കയം : കക്കയത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് കൂട്ടത്തെ തുരത്തിയോടിക്കാൻ വനം വകുപ്പിൻ്റെ റാപ്പിഡ് റെ സ്പോൺസ് ടീം (ആർ.ആർ.ടി.). താമരശ്ശേ രി ആർ.ആർ.ടി., പെരുവണ്ണാമൂഴി, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇരുപതംഗസംഘമാണ് കാട്ടു പോത്തിൻ കൂട്ടത്തെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തിയത്.

മാർച്ച് അഞ്ചിന് കർഷകനായ അബ്ര ഹാം പാലാട്ടിയിലിനെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് ഒരാഴ്ചയോളമായി കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ പരാതി അറിയിച്ചതിനെ തുടർന്നാണ് ആർ.ആർ.ടി. സംഘം പ്രദേശത്തെത്തിയത്.

പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസർ എൻ. പ്രബീഷ്, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരായ പി.ടി. ബിജു, ബഷീർ, പി. അമ്മദ്, വാച്ചർമാർ, താമരശ്ശേരി ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ജനവാസമേഖലയിലേക്ക് കാട്ടുപോത്ത് ഇറങ്ങുന്നത് തടയാൻ തുടർനടപടികൾ ശക്തമാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി