പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ച കുത്തി പരിക്കേൽപ്പിച്ചു. രണ്ടു തൊഴിലാളികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂർ പതിനേഴാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ ആക്രമത്തിൽ പരിക്കേറ്റു. ഇവരെ പേരാമ്പ്ര കല്ലോട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.അമ്മാളു (58)
ഒതയോത്ത്, ജാനു ( 68) മഠത്തിൽ മീത്തൽ, എന്നിവരെ യാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് സുബൈദ (58)മഠത്തിൻ താഴെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റൽ ചികിത്സയിലാണ്.
തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു അഴകത്ത് എന്ന വീട്ടിന്റെ വരാന്തയിൽ വിശ്രമിക്കുമ്പോൾ കൂട്ടത്തോടെ വന്ന തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. നിരവധി തവണ തേനീച്ച കുത്തി പരിക്കേൽപ്പിക്കുകയിരുന്നു എന്നാണ് ഇവർ പറയുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ് ഹോസ്പിറ്റലിൽ എത്തി തൊഴിലാളികളുടെ പരിചരണം ഉറപ്പുവരുത്തി.

Comments
Post a Comment