എരപ്പാംതോട് സാംസ്‌കാരിക നിലയം ശോച്യാവസ്‌ഥയിൽ



കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിൽ ആറാം വാർഡിലെ എരപ്പാംതോട് സാംസ്കാരിക നിലയം കാടുകയറി  : ചോർന്നൊലിച്ചു ശോച്യാവസ്ഥയിലായി. 1998ൽ നിർമിച്ച കെട്ടിടം നശിക്കുന്നതിനാൽ നവീകരിക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

നിലവിലെ കെട്ടിടം 1.5 സെന്റ് ഭൂമിയിൽ ആയതിനാൽ പുതിയ കെട്ടിടം നിർമിക്കാൻ കൂടുതൽ ഭൂമി വേണം. എരപ്പാംതോട്, കാറ്റുള്ളമല, ഊളേരി മേഖലയിലെ ഒട്ടേറെ പേർ ഈ സാംസ്‌കാരിക  നിലയത്തെ ആശ്രയിക്കുന്നുണ്ട്. പത്രം ഉൾപ്പെടെ 
സൂക്ഷിക്കാൻ കെട്ടിടത്തിൽ സൗകര്യമില്ല. ജനലുകളും വാതിലുകളും നശിച്ച നിലയിലാണ്. കെട്ടിടം ചോർന്നൊലിക്കുന്നതു അപകട ഭീഷണിയാകുന്നുണ്ട്. കെട്ടിടത്തിലേക്ക് കാട് നിറഞ്ഞതും പ്രശ്നമാണ്. നിലവിലെ സാംസ്ക്കാരിക നിലയത്തിന്റെ കെട്ടിടം നവീകരിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിലെ 1.5 സെന്റ് ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കാൻ സൗകര്യമില്ലാത്തതിനാൽ പുതിയ കെട്ടിടം നിർമിക്കാൻ കൂടുതൽ ഭൂമി ആവശ്യമാണെന്നും, ഭൂമി ലഭിച്ചാൽ കെട്ടിട നിർമാണത്തിന് ഫണ്ട് ലഭിക്കുമെന്നും കായണ്ണ പഞ്ചായത്ത് മെംബർ പി. കെ.ഷിജു അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി