മലയോര നടത്തത്തിൽ നാലുവയസ്സുകാരി മുതൽ 72-കാരൻവരെ



✒️നിസാം കക്കയം

കൂരാച്ചുണ്ട് : നാലുവയസ്സുകാരി ഹണി, ആറും ഏഴും വയസ്സുള്ള ധ്യാനും, ദിയയും മുതൽ 72-കാരൻ പഴയകാല സർവേയറായ തോമസ് കോലത്ത് പടവിൽ, 71- കാരൻ പാറും കുളങ്ങര കുര്യൻ, തുടർച്ചയായി ഇരുപത്തഞ്ച് വർഷത്തിലധികം ഗ്രാമപ്പഞ്ചായത്തംഗവും നിലവിൽ സ്റ്റാൻ ഡിങ് കമ്മിറ്റി അധ്യക്ഷനുമായ 70സ്സുകാരൻ ഒ.കെ. അമ്മദും അടക്കമുള്ള നൂറ്റൻപതോളം പേരാണ് വയലട നടത്തത്തിൽ പങ്കെടുത്തത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട, വൈസ് പ്രസിഡൻറ് റസീനാ യൂസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ ഒ.കെ. അമ്മദ്, ഗ്രാമപ്പഞ്ചായത്തും ഗങ്ങളായ അരുൺ ജോസ്, വിജയൻ കിഴക്കയിൽ മിത്തൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഹസീന, ആക്ഷൻ കമ്മിറ്റി ഭാരവഹികളായ എൻ.കെ. കുഞ്ഞമ്മദ്, രാജൻ ഉറുമ്പിൽ,
സണ്ണി പാറുക്കുന്നുമേൽ സി.പി.എം. കൂരാച്ചുണ്ട് ലോക്കൽ സെക്രട്ടറി കെ.ജി. അരുൺ, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. ഹമീദ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഫയസ് വെട്ടിക്കാട്ട്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻ്റ് ഷിബു ജോർജ് കട്ടയ്ക്കൽ, കിഡ്‌സോൺ സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരുമായി 25 പേർ തുടങ്ങിയ വർ പങ്കെടുത്തു. ജീപ്പേഴ്‌സ് ഓഫ് റോഡ് സംഘത്തിന്റെ പത്തുജിപ്പിലും ആളുകൾ പിന്നാലെയുണ്ടായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി