സെറിബ്രൽ പാൾസിയെ മറികടന്ന് സിനിമയുമായി രാകേഷ് കൃഷ്ണൻ; കളം@24 തിയേറ്ററുകളിൽ എത്തി.



✒️ജിൻ്റോ തോമസ് ചക്കിട്ടപാറ
ഫിലിം സംവിധായകൻ

സെറിബ്രൽ പാൾസി രോഗത്തോട് പടപൊരുതി തന്റെ സിനിമയെന്ന സ്വപ്നത്തിലേക്കെത്തി നിൽക്കുന്ന വ്യക്തിയാണ് രാകേഷ് കൃഷ്ണൻ. ജന്മനാ ശരീരത്തെ സെറിബ്രൽ പാൾസി രോഗം ബാധിച്ച രാകേഷിന്റേതായി ഇറങ്ങിയ ആദ്യ സിനിമയാണ് കളം@24. ഒന്നര വർഷം കൊണ്ടാണ് രാകേഷ് ഈ സിനിമ ഒരുക്കിയത്.


ഇത് രാകേഷ് കൃഷ്‌ണൻ കുരമ്പാല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്നെ കാണാൻ വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. രാകേഷ് സെറിബ്രൽ പാൾസി രോഗബാധിതനാണ്.

ശാരീരികവെല്ലുവിളിയെ തെല്ലും വകവെക്കാതെ തൻ്റെ സ്വപ്‌നത്തിന് പിന്നാലെ പോയ രാകേഷിൻ്റെ സിനിമ എന്ന ആ സ്വ‌നം പൂവണിയുകയാണ്.

തന്റെ ജീവിതത്തിൽ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഈ അസുഖത്തോടും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത ഒരു സിനിമ കളം@24 എന്ന പേരിൽ പുറത്തിറങ്ങുകയാണ്.

ലോകസിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

രാകേഷിന്റെ ഇന്റർവ്യൂകൾ ചിലപ്പോൾ നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടുകാണും. ആ ചെറുപ്പക്കാരൻ പിന്നിട്ട സഹനവഴികൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ നമുക്ക് കണ്ണ് നിറയും. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ് സ്റ്റാൻഡിൽ ഷർട്ട് ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവെച്ചിട്ടുണ്ട്.

സിനിമയോടുള്ള രാകേഷിൻ്റെ തീവ്രമായ സ്നേഹം പടം റിലീസ് ചെയ്യുന്നതിൽ വരെ എത്തിയിട്ടുണ്ട്.


ഇവിടെ വരെയേ രാകേഷിന് ഓടാൻ പറ്റുകയുള്ളൂ, ഇനിയങ്ങോട്ട് ആ ബാറ്റൺ രാകേഷ് സിനിമാപ്രേമികൾക്ക് കൈമാറുകയാണ്. ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയേറ്ററുകളിൽ മാത്രമേയുള്ളൂ. നിങ്ങളിൽ സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയേറ്ററിൽ പോയി രാകേഷിൻ്റെ സിനിമ കാണണം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി