ചെമ്പനോട, പൂഴിത്തോട് മേഖലകളിൽ വൈദ്യുതി മുടക്കം പതിവ്
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, പുഴിത്തോട് മേഖലകളിലെ നൂറുകണക്കിനു കുടുംബങ്ങൾ നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാൽ ദുരിതത്തിലാകുന്നതായി പരാതി. ചക്കിട്ടപാറ സെക്ഷൻ ഓഫിസിന്റെ പരിധിയിലെ പെരുവണ്ണാമുഴി - ചെമ്പനോട റൂട്ടിൽ വനമേഖലയിലെ വൈദ്യുതി ലൈനാണ് പ്രശ്നം.
ചക്കിട്ടപാറ സബ് സ്‌റ്റേഷനിൽ നിന്നാണ് ഈ പ്രദേശങ്ങളിലേക്ക് ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത്.
വനഭൂമിയുടെ സമീപത്തെ പ്രധാന റോഡരികിലൂടെ 3 കിലോമീറ്ററോളം ദുരം വൈദ്യുതി തൂൺ സ്‌ഥാപിച്ചുള്ള വൈദ്യുതി ലൈനാണ് നിലവിലുള്ളത്. വനഭൂമിയിൽ നിന്നു മിക്കപ്പോഴും മരങ്ങൾ വീണ് ലൈൻ കേടു പാട് സംഭവിക്കുന്നതും തൂൺ തകരുന്നതും പതിവാണ്. കഴിഞ്ഞ ആഴ്‌ചയിൽ മരം വീണ് 2 ദിവസം വൈദ്യുതി മുടങ്ങിയതോടെ വൈദ്യുതി ഉപഭോക്‌താ ക്കൾ വെട്ടിലായി. മഴയും കാറ്റും ഉണ്ടായാൽ വൈദ്യുതി ഇല്ലാത്ത അവസ്‌ഥയാണ്.
വനഭുമി പ്രദേശത്തെ വൈദ്യു തി ലൈൻ ഒഴിവാക്കി ഏരിയൽ ബഞ്ച്ഡ് കേബിൾ സ്‌ഥാപിച്ചാൽ വൈദ്യുതി തടസ്സം ഒഴിവാക്കാം. കേബിൾ സ്ഥാപിക്കാൻ അധികൃതർ ഫണ്ട് അനുവദിച്ചാൽ പരിഹാരമാകും.
പഞ്ചായത്തിലെ 2, 3, 4 വാർഡുകളിലെ ചെമ്പനോട, പുഴിത്തോട് പ്രദേശങ്ങളിലെ 1500 ഓളം വൈദ്യുതി ഉപയോക്താക്കളാണ് ഇപ്പോൾ വൈദ്യുതി പ്രശ്നം നേരിടുന്നത്. വനമേഖലയിൽ കേബിൾ സ്‌ഥാപിക്കാൻ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment