ചക്കിട്ടപാറ;പേരാമ്പ്ര എസ്‌റ്റേറ്റിലെ മരം ലേലം; ലക്ഷങ്ങളുടെ കൊള്ളയെന്നു പരാതി




ഓരോ ലോഡിലും കണക്കിലുള്ളതിലേറെ തടി കയറ്റുന്നതായി ആക്ഷേപം

 വ്യാജ ബിൽ തരപ്പെടുത്തിയാണു കോർപറേഷനു നൽകുന്നതെന്ന് ആരോപണം

✍🏻ജോബി മാത്യു 

 ചക്കിട്ടപാറ: പ്ലാൻ്റേഷൻ കോർപറേഷന്റെ മുതുകാട്ടിലെ പേരാ മ്പ്ര എസ്‌റ്റേറ്റിൽ മരങ്ങൾ ലേലം ചെയ്‌തു നൽകിയതിൽ ലക്ഷങ്ങളുടെ കൊള്ളയെന്നു പരാതി എസ്‌റ്റേറ്റിൽ കാട്ടാന നശിപ്പിക്കുന്നതും കാറ്റിൽ നശിക്കുന്നതു മായ മരങ്ങൾ വർഷം തോറും ലേലം ചെയ്താണ് നൽകുന്നത്. ഒരു ലോഡ് മരത്തിന് 16 മുതൽ 20 വരെ ടണ്ണിന്റെ വിലയാണ് കരാറുകാരൻ കോർപറേഷന് അടയ്ക്കുന്നത്. എന്നാൽ ഒരു ലോഡിൽ 25 മുതൽ 29 വരെ ടൺ മരം കൊണ്ടുപോകുന്നതാ യാണ് ആക്ഷേപം. മരത്തിന് ടണ്ണിന് 4100 രൂപയാണ് കോർപറേഷനിൽ അടയ്ക്കുന്നത്.

കരാറുകാരൻ മരം പുറത്തു കൊണ്ടുപോയി തൂക്കിയിട്ടാണ് പണം അടയ്ക്കുന്നത്. വ്യാജ ബിൽ തരപ്പെടുത്തിയാണു കോർപറേഷനു നൽകുന്നതെന്നാണ് ആരോപണം. മരത്തിന്റെ യഥാർഥ തൂക്കം പ്രകാരമാണ് കരാറുകാരൻ തൊഴിലാളികൾക്ക് വേതനം നൽകിയിരുന്നത്. ഇതോടെയാണ് കണക്കിലെ പിഴ വിനെ സംബന്ധിച്ച് വിവരം പുറത്തറിയുന്നത്.

2023- 24 സാമ്പത്തിക വർഷ ത്തിൽ 113 ലോഡ് മരം കൊണ്ടുപോയതായി അറിയുന്നു. 1000 ടണ്ണോളം മരം കോർപറേഷന് നഷ്‌ടം വന്നതിൽ തന്നെ 40
ലക്ഷത്തിലേറെ രൂപയുടെ നഷ്ട‌ം സംഭവിച്ചെന്നാണു പരാതി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി