പോക്സോ കേസ് പ്രതിയെ കൂരാച്ചുണ്ട് പൊലീസ് പിടികൂടി.
കൂരാച്ചുണ്ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ കൂരാച്ചുണ്ട് പൊലീസ് പിടികൂടി. എറണാകുളം പിറവം മുളംകുളം സ്വദേശി ആലക്കൽ ഉമേഷ് വിക്രമനെ (36) ആണ് കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽ കുമാറും സംഘവും എറണാകുളത്ത് വച്ച് അറസ്‌റ്റ് ചെയ്തത്.
കുറ്റകൃത്യത്തിനു ശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. കൂരാച്ചുണ്ട് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ ആണ് ലൈംഗികമായി ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Comments
Post a Comment